നീല ശംഖുപുഷമേ (ടീം ഫൈവ് )
This page was generated on April 27, 2024, 12:54 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2016
സംഗീതംഗോപി സുന്ദർ
ഗാനരചനബി കെ ഹരിനാരായണന്‍
ഗായകര്‍ദിവ്യ എസ് മേനോൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ശ്രീശാന്ത് ,നിക്കി ഗല്‍റാണി
ഗാനത്തിന്റെ വരികള്‍
Last Modified: December 21 2016 16:42:48.

നീല ശംഖുപുഷമേ....സൂര്യകാന്തി പൂക്കളേ....
എന്നെ നോക്കിയീ വഴി നിന്നതാരു തെന്നലേ......
ഇന്നോളം കണ്ടതില്ല ഞാനാ മുഖം
എൻ ചാരെ വന്നതെന്തിനോ....
പിന്നാരും കണ്ടതില്ല ഞാൻ മാത്രമോ
വെണ്മേഘം പോലെ എങ്ങെങ്ങോ മാഞ്ഞൂ...എൻ
നീല ശംഖുപുഷമേ....സൂര്യകാന്തി പൂക്കളേ....
എന്നെ നോക്കി ഈ വഴി നിന്നതാരു തെന്നലേ......

ഓരോ രാവും പുലർവേളയിൽ
ഇളവെയിലായ് നീ പടർന്നീടവേ....
വേനൽച്ചൂടിൽ തണൽ വാക നീ...
അരുണിമ തൂകി മനസ്സാകവേ....
എൻ കിനാ താളിലോ...നീയൊരാൾ മാത്രമായ്
എങ്ങു നീ പോകയോ....
എൻ മനം തിരഞ്ഞിതാ ചേലോലും
നീല ശംഖുപുഷമേ....സൂര്യകാന്തി പൂക്കളേ....
എന്നെ നോക്കി ഈ വഴി നിന്നതാരു തെന്നലേ......

നീല ശംഖുപുഷമേ....സൂര്യകാന്തി പൂക്കളേ....
എന്നെ നോക്കി ഈ വഴി നിന്നതാരു തെന്നലേ.....
ഇന്നോളം കണ്ടതില്ല ഞാനാ മുഖം
എൻ ചാരെ വന്നതെന്തിനോ....
പിന്നാരും കണ്ടതില്ല ഞാൻ മാത്രമോ
വെണ്മേഘം പോലെ എങ്ങെങ്ങോ മാഞ്ഞൂ...എൻ
നീല ശംഖുപുഷമേ....സൂര്യകാന്തി പൂക്കളേ....
എന്നെ നോക്കി ഈ വഴി നിന്നതാരു തെന്നലേ......

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts