ആയിരം സഖിമാർ (കസ്തൂർബ )
This page was generated on May 22, 2024, 4:22 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2015
സംഗീതംഷെമീർ ഖാൻ
ഗാനരചനസിദ്ദിഖ് പറവൂർ
ഗായകര്‍വിശ്വൻ എടപ്പാൾ ,ഷെമീർഷാ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: June 04 2017 11:49:21.

ആയിരം സഖിമാർ ഒരുങ്ങി വന്നൂ
അതിൽ പ്രിയസഖി നിന്നെ മാത്രം ഞാൻ കണ്ടു..
അതിൽ പ്രിയസഖി നിന്നെ മാത്രം ഞാൻ കണ്ടു....
ആയിരം താരകൾ പൂത്തു നിന്നൂ...
ആയിരം താരകൾ പൂത്തു നിന്നൂ....
അതിൽ നീ മാത്രം എന്നെ നോക്കി കൺചിമ്മി നിന്നു...
നീ മാത്രം എന്നെ നോക്കി കൺചിമ്മി നിന്നു....
ആയിരം സഖിമാർ ഒരുങ്ങി വന്നൂ
അതിൽ പ്രിയസഖി നിന്നെ മാത്രം ഞാൻ കണ്ടു....

കുളിർകോരുമീ നീലരാവിന്റെ മുറ്റത്തു്‌
ഇതളിട്ട വെൺമലർ തേടി വന്നു...
കുളിർകോരുമീ നീലരാവിന്റെ മുറ്റത്തു്‌
ഇതളിട്ട വെൺമലർ തേടി വന്നു...
ദിവ്യാനുരാഗത്തിൻ ചിറകു വിരിച്ചു ഞാൻ...
ദിവ്യാനുരാഗത്തിൻ ചിറകു വിരിച്ചു ഞാൻ.....
ആ സുഗന്ധങ്ങളിൽ മധു നുകരാം
ആ സുഗന്ധങ്ങളിൽ മധു നുകരാം...
ആയിരം സഖിമാർ ഒരുങ്ങി വന്നൂ
അതിൽ പ്രിയസഖി നിന്നെ മാത്രം ഞാൻ കണ്ടു....

ഇലപൊഴിയാത്തൊരാ വാകമരത്തണലിൽ
ഇണ പിരിയാത്ത രണ്ടാത്മാവുകൾ...
ഇലപൊഴിയാത്തൊരാ വാകമരത്തണലിൽ
ഇണ പിരിയാത്ത രണ്ടാത്മാവുകൾ...
ആകാശപ്പൊയ്കയിൽ ഒഴുകാൻ കൊതിച്ചന്നു്
ആകാശപ്പൊയ്കയിൽ ഒഴുകാൻ കൊതിച്ചന്നു്....
ആയിരം പൗർണ്ണമികൾക്കിടയിൽ
ആയിരം പൗർണ്ണമികൾക്കിടയിൽ....
ആയിരം സഖിമാർ ഒരുങ്ങി വന്നൂ
അതിൽ പ്രിയസഖി നിന്നെ മാത്രം ഞാൻ കണ്ടു..
അതിൽ പ്രിയസഖി നിന്നെ മാത്രം ഞാൻ കണ്ടു.....

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts