എന്നിലെരിഞ്ഞു (ജേക്കബിന്റെ സ്വർഗ്ഗരാജ്യം )
This page was generated on May 2, 2024, 10:02 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2016
സംഗീതംഷാന്‍ റഹ്മാന്‍
ഗാനരചനആർസീ
ഗായകര്‍ആർസീ ,സിതാര കൃഷ്ണകുമാർ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: April 11 2016 11:17:14.

എന്നിലെരിഞ്ഞു തുടങ്ങിയ തീക്കനൽ
നെഞ്ചിനകത്തു പടർന്നു പിടിച്ചതു
പട പൊരുതുവാൻ വെറിപിടിച്ചുറ്റി
കടൽ ഇളകി വരുന്നതു പോലെ...
മരവിച്ചു തുടങ്ങും നെഞ്ചിൻ
കതകിൽ മുട്ടി വിളിച്ചതു പോലെ...
ഭയമതു മാഞ്ഞു പോകേ
ആത്മാവിൻ പഴുതിലൂടെ...
തളരുകില്ലൊരു ശകലവും ഇനി
പതറുകില്ലൊരു ചുവടിലും....
തീയിൽ വാർത്തെടുത്തുവെച്ചായുധതിന്റെ
മൂർച്ചയുണ്ടെന്റെ വാക്കിലും.....
ഇന്നു നാലു ദിക്കിലും ഇരുൾ നിറഞ്ഞുവെങ്കിലും
പൊരുതാൻ തുടങ്ങി
പരാജിതനിനി ആവുകില്ലൊരിക്കലും...

സ ഗ മ പ...സ സ സ..
സ ഗ മ പ...സ സ സ...
സ ഗ മ പ...സ സ സ....
നി പ മ ഗ

സ ഗ മ പ...സ സ സ..
സ ഗ മ പ...സ സ സ...
സ ഗ മ പ...സ സ സ....
നി പ മ ഗ

ഇനി ഒരു പുതിയ ഉദയം ഇവിടെ
വിധിയെ മറികടന്നു പതിയെ...
പോയ കാലം ചൂഴ്ന്നെടുത്തതു
ഞാൻ പിടിച്ചെടുക്കും അതു തിരികെ....
വഴങ്ങില്ല മരിക്കും വരെയും
ഈ പതനത്തിൻ പടിവാതിലരികെ
തിരിച്ചു ഞാൻ നടന്നു തുടങ്ങി
ഇനി യാത്ര വിജയത്തിൻ പിറകേ....

കണ്ണുനീരിൻ ഇനി വിരാമം
കനവുകൾക്കിതെന്തു ഭാരം
എങ്കിലും ഞാൻ സഞ്ചരിക്കും
അതിർത്തിയല്ലീ അന്ധകാരം....
നെഞ്ചിടിപ്പിനു ചുടല താളം
പിടി വിടാതെ ചടുല ഭാവം
വെടിമരുന്നിനു തീ പിടിച്ചതു
പോലെയുള്ളിൽ ഒരു വികാരം...

(എന്നിലെരിഞ്ഞു തുടങ്ങിയ....)
 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts