വിശദവിവരങ്ങള്‍ | |
വര്‍ഷം | 2015 |
സംഗീതം | രാകേഷ് കേശവ് |
ഗാനരചന | രാകേഷ് കേശവ് |
ഗായകര്‍ | യാസിൻ നിസാർ |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: December 19 2015 06:26:00.
ഒരു പിടി സ്വപ്നങ്ങൾ തൻ അതിരുകളില്ലാ വാനിൽ മറുകര തേടുന്നാരോ.... എരിതീക്കനലിനുള്ളിൽ ഒരു കൈത്താങ്ങും തേടി ഇരുളിൽ തിരയുന്നാരോ .. ആരാരോ ഈ തീരാമോഹങ്ങൾ തൻ തൂമിന്നൽ തേടുന്നാരോ..ആരോ.. എന്നാണോ ..അഴലില്ലാ നാളുകളെന്നാണോ ഒരു പിടി സ്വപ്നങ്ങൾതൻ അതിരുകളില്ലാ വാനിൽ മറുകര തേടുന്നാരോ.. എരിതീക്കനലിനുള്ളിൽ ഒരു കൈത്താങ്ങും തേടി ഇരുളിൽ തിരയുന്നാരോ ..ആരോ കഥകളിനി എന്താണോ..മറുമൊഴികളേകാനായി പാതയിനിയേതാണോ... അകലമറിയാതോരോ ഇടവഴികൾ താണ്ടുമ്പോൾ തീരമിനി എങ്ങാണോ... പൊള്ളൂമീ വേനലിൽ പൂക്കുമെൻ സ്വപ്നവും ദൂരെയായ് പാടുന്നതാരോ ... തമ്മിലറിയാതെങ്ങോ ചേരുമീ യാത്രയിൽ അരികെ നാം തേടുന്നതെന്തോ ... ഒരു പിടി സ്വപ്നങ്ങൾ തൻ അതിരുകളില്ലാ വാനിൽ മറുകര തേടുന്നാരോ.... എരിതീക്കനലിനുള്ളിൽ ഒരു കൈത്താങ്ങും തേടി ഇരുളിൽ തിരയുന്നാരോ .. |