അകലെ (ആന മയിൽ ഒട്ടകം )
This page was generated on May 16, 2024, 12:14 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2015
സംഗീതംശ്യാം രമേഷ്
ഗാനരചനഅനിൽ സൈൻ
ഗായകര്‍ഓ യു ബഷീർ ,രേഷ്മ ജോണി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 21 2016 04:58:09.
അകലേ..കനലെരിയും വെയില്‍മേഘങ്ങള്‍ക്കരികേ..അരികേ
നിറയേ..നിഴലാടിയ മൌനം പാടിയ കനവോ ....കനവോ
മിഴിമഴ തോരും ചിരിനിറവേറും മൊഴി തണലാകുമ്പോള്‍
അകലേ..കനലെരിയും വെയില്‍മേഘങ്ങള്‍ക്കരികേ..അരികേ

ഇരവിന്റെ ചിറകേറി തീരങ്ങള്‍ തിര മൂടുമ്പോള്‍
കാലത്തിന്‍ തേരേറി വസന്തങ്ങള്‍ കളം മാറുമ്പോള്‍
ഈ പകലിന്റെ ചെറു ചലനത്തില്‍ കണ്ണീരിന്‍ കാഴ്ചയുണ്ടേ
അകലേ..കനലെരിയും വെയില്‍മേഘങ്ങള്‍ക്കരികേ..അരികേ

അറിയാത്ത കദനങ്ങള്‍ അറിയാതെ ഇഴ ചേരുമ്പോള്‍
നേരിന്റെ കിരണങ്ങള്‍ പോരിന്റെ കരമാകുമ്പോള്‍
ഈ പകലിന്റെ ചെറു താളത്തില്‍ ഈ നീയും കൂടെ
അകലേ..കനലെരിയും വെയില്‍മേഘങ്ങള്‍ക്കരികേ..അരികേ
അകലേ..കനലെരിയും വെയില്‍മേഘങ്ങള്‍ക്കരികേ..അരികേ



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts