കുന്നിമണി (ലോർഡ് ലിവിങ്ങ്സ്റ്റൺ 7000 കണ്ടി)
This page was generated on May 13, 2024, 4:01 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2015
സംഗീതംറെക്സ് വിജയന്‍
ഗാനരചനഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍
ഗായകര്‍സുചിത് സുരേശൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍നെടുമുടി വേണു ,ജേക്കബ് ഗ്രിഗറി ,ചെമ്പൻ വിനോദ് ജോസ് ,റീനു മാത്യൂസ്
ഗാനത്തിന്റെ വരികള്‍
Last Modified: October 22 2015 10:13:25.
കുന്നിമണി കുന്നിറങ്ങി വന്നുവല്ലോ
മാമരങ്ങള്‍ പീലിയാടി നിന്നുവല്ലോ
കാത്തുനിന്നതാരെ വരവേല്‍ക്കാന്‍
ആരെയോ.....
തെങ്ങോല തെന്നിയല്ലോ തെന്നലിലായ്
പൂവുണര്‍ന്നേ തേന്‍ നുകരാന്‍ തുമ്പി തുള്ളി
മൂളിപ്പാട്ടും പാടി മെല്ലെ മെല്ലേ കാതിലായ്‌
കാടാറും കേറിക്കേറി...
കാട്ടാറും നീന്തിക്കേറി...
മാന്‍ ചാടും ഓരം കണ്ടേ
മീനും വാരിപ്പോകും പൊന്മാന്‍ കണ്ടേ
തഴുകും തളിര്‍ മുള്ളില്‍ നോവും
വഴികള്‍ നീളെ അറിയാന്‍ പോകാം

കൂടറിഞ്ഞേ കൂട്ടറിഞ്ഞേ
കളിപറഞ്ഞേ കിളി പറന്നേ
കണ്ണെത്താക്കാതം താണ്ടി പറന്നേ
കുന്നിമണി കുന്നിറങ്ങി വന്നുവല്ലോ
മാമരങ്ങള്‍ പീലിയാടി നിന്നുവല്ലോ
കാത്തുനിന്നതാരെ വരവേല്‍ക്കാന്‍
ആരെയോ.....
തെങ്ങോല തെന്നിയല്ലോ തെന്നലിലായ്
പൂവുണര്‍ന്നേ തേന്‍ നുകരാന്‍ തുമ്പി തുള്ളി
മൂളിപ്പാട്ടും പാടി മെല്ലെ മെല്ലേ കാതിലായ്‌
കാടാറും കേറിക്കേറി...
കാട്ടാറും നീന്തിക്കേറി...
മാന്‍ ചാടും ഓരം കണ്ടേ
മീനും വാരിപ്പോകും പൊന്മാന്‍ കണ്ടേ
തഴുകും തളിര്‍ മുള്ളില്‍ നോവും
വഴികള്‍ നീളെ അറിയാന്‍ പോകാം....
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts