കണ്ണേ കണ്ണിൻ‌മണിയേ (സൈഗാള്‍ പാടുകയാണ് )
This page was generated on April 27, 2024, 2:24 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2015
സംഗീതംഎം ജയചന്ദ്രന്‍
ഗാനരചനറഫീഖ് അഹമ്മദ്
ഗായകര്‍ശങ്കര്‍ മഹാദേവന്‍ ,എം ജയചന്ദ്രന്‍ ,രമേഷ് നാരായണ്‍
രാഗംലഭ്യമല്ല
അഭിനേതാക്കള്‍മധുപാൽ ,സിതാര
ഗാനത്തിന്റെ വരികള്‍
Last Modified: October 31 2015 12:09:38.

കണ്ണേ കണ്ണിൻ മണിയേ....ഖൽബിൻ വാരൊളിയേ....
കണ്ണേ കണ്ണിൻ മണിയേ...ഖൽബിൻ വാരൊളിയേ..
വിണ്ണിൻ സ്നേഹനിധിയേ...മണ്ണിൻ ഇമ്പക്കനിയേ
മണ്ണിൻ ഇമ്പക്കനിയേ....

ജിയാ ലാഗേ നാ മോരാ ജിയാ ലാഗേ നാ
രാ‍ഗ് രസ് കെ ബിനാ മോരാ ജിയാ ലാഗേ നാ....

എരിവേനൽ മായ്ക്കും മഴയായ് സംഗീതം
ഹൃദയങ്ങൾ തേടും ഖയാൽ സംഗീതം...
ഖയാൽ സംഗീതം...

സിരകൾ തോറും ഒഴുകി നീങ്ങും
രാഗ നദിയല്ലോ....
സ്മൃതി മരന്ദം പകരുമേതോ
ഭാവമാണല്ലോ....
അതിരുകൾ മായുന്നേതിൻ സ്വരപരിവാഹം
അലകടലാകാശം നിറയുമീ ഗീതം...
മധുര മധുകര ശ്രുതിയിൽ വിരിയും
ലഹരിയാണല്ലോ....അമൃതമാണല്ലോ.....

ജിയാ ലാഗേ നാ മോരാ ജിയാ ലാഗേ നാ...
താൾ സുർ കെ ബിനാ മോരാ ജിയാ ലാഗേ നാ...

എരിവേനൽ മായ്ക്കും മഴയായ് സംഗീതം
ഹൃദയങ്ങൾ തേടും ഖയാൽ സംഗീതം
ഖയാൽ സംഗീതം....

രാഗ് രസ് കേ ബിനാ മോരാ ജിയാ ലാഗേ നാ...
ലാഗേ നാ.....

തിരകൾ മീട്ടും വീണയായി കടലുണർന്നല്ലോ...
നിശയിലേതോ ഏകതാരയിൽ ഗസലിഴഞ്ഞല്ല്ലോ...
കരളുകൾ ഒന്നായ് ചേരും പ്രിയതര നാദം
തലമുറ കൈമാറും സ്വരലയ സാരം
തപസ്സിലാഴ്ന്ന സരോദിലെരിയും കിരണമാണല്ലോ...
സുകൃതമാണല്ലോ....

ജിയാ ലാഗേ നാ മോരാ ജിയാ ലാ‍ഗേ നാ
രാഗ് രസ് ബിൻ താൾ സുർ ബിൻ
ജിയാ ലാഗേ നാ....

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts