അരികെ അരികെ (സ്വർഗ്ഗത്തേക്കാൾ സുന്ദരം )
This page was generated on May 11, 2024, 9:00 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2015
സംഗീതംരാകേഷ് കേശവ്
ഗാനരചനഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍
ഗായകര്‍വിജയ്‌ യേശുദാസ്‌ ,രഞ്ജിനി ജോസ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ശ്രീനിവാസൻ ,ആശ അരവിന്ദ്
ഗാനത്തിന്റെ വരികള്‍
Last Modified: May 05 2015 14:54:38.

അരികേ അരികേ വിരിയും തളിരേ..
മഴവിൽ ചിറകിൽ അണയും കുളിരേ...
നിൻ നല്ലിളം നെറ്റിയിൽ പൊന്നുമ്മ തന്നീടാം
നിൻ കൊഞ്ചലും കളിത്തഞ്ചവും തരുമോ
കുഞ്ഞമ്പിളിച്ചിരിയായ്....
(അരികേ അരികേ....)

മേലേ മേലേ ദൂരെ പാറും
വർണ്ണം ചേലായ്‌ തേടും നിൻ മനമോ...എന്നുയിരേ....
താളം തുള്ളി നീളേ പായും
പുഴകൾ പാടും ഈണം നിന്നഴകോ....കണ്‍കുളിരേ...
കാണാക്കുയിലിൻ സംഗീതം നിൻ നെഞ്ചിന്നുള്ളിലെ സല്ലാപം
ഇനി എന്നും നിന്നിൽ മിന്നും പൂക്കാലം...

അരികേ അരികേ വിരിയും തളിരേ..
മഴവിൽ ചിറകിൽ അണയും കുളിരേ...
നിൻ നല്ലിളം നെറ്റിയിൽ പൊന്നുമ്മ തന്നീടാം
നിൻ കൊഞ്ചലും കളിത്തഞ്ചവും തരുമോ
കുഞ്ഞമ്പിളിച്ചിരിയായ്....

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts