മേലെ മേലെ മേലാംകുന്ന് (വൈറ്റ് ബോയ്സ് )
This page was generated on May 3, 2024, 11:36 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2015
സംഗീതംരമേഷ് നാരായണ്‍
ഗാനരചനഎസ്‌ രമേശന്‍ നായര്‍
ഗായകര്‍കെ എസ് ചിത്ര
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: March 17 2015 18:36:56.
കാളികേ കാളി ഭദ്രകാളി
ജയ കാളികേ കാളി ഭദ്രകാളി..(2)
മേലേ മേലേ മേലാംകുന്ന്
കുന്നിന്മേമലുണ്ടൊരു കാളി...(2)
കാളി വിളക്കു കൊളുത്തുമ്പോള്‍
മാനത്തൊരായിരം മത്താപ്പ്
കാളികേ കാളി ഭദ്രകാളി
ജയ കാളികേ കാളി ഭദ്രകാളി..(2)

കാളി കരിങ്കാളി ഭദ്രകാളി ജയ
കാളി മലങ്കാളി രുദ്രകാളി ജയ
ദുഷ്ടനിവാരിണി ശാപവിനാശിനി
മാ കൊടുംകാളി അഖണ്ഡകാളി
കാളികേ കാളി ഭദ്രകാളി
ജയ കാളികേ കാളി ഭദ്രകാളി..(2)

കാളിക്ക് കയ്യില് പള്ളിവാള്
അതില്‍ ദാരികനെ കൊന്ന ചോരയാണ്
കരിങ്കാളിക്ക് കണ്ണില് തീയാണ്
തീയില്‍ പാപമെരിക്കും ചിതയാണ്
കാളികേ കാളി ഭദ്രകാളി
ജയ കാളികേ കാളി ഭദ്രകാളി..(2)

കര്‍ക്കിടകത്തിലെ പൌര്‍ണമിക്കമ്മയെ
കണ്ടു തൊഴുന്നവര്‍ക്കൊക്കെ മരിച്ചാലും
എക്കാലവും ചെയ്ത പാപങ്ങളങ്ങനെ
മുക്കാലും തീരുമെന്നാണ് വിശ്വാസം
കാളികേ കാളി ഭദ്രകാളി
ജയ കാളികേ കാളി ഭദ്രകാളി..(2)

അമ്മകാളിയുടെ നടയിലണഞ്ഞാല്‍
അമ്മതന്നെ ഗതിയെന്നു പറഞ്ഞാല്‍
ഉള്ളതൊക്കെയാ പടിയിലെറിഞ്ഞാല്‍
ഉള്ളിലുള്ള പകയൊക്കെ ഒഴിക്കും
രക്തഘോരസംഹാര ഭൌമികേ
രക്തനയന സുരഖഡ്ഗധാരികേ
ഭൂതിരൂപായ സര്‍വ്വലോകായ
ഭൈരവി നടനമാടുമംബികേ
കാളികേ കാളി ഭദ്രകാളി
കാളികേ കാളി രൌദ്രകാളി
കാളികേ കാളി ഭദ്രകാളി
കാളികേ കാളി രുദ്രകാളി
നിന്‍ കാലതാണ്ഡവം തുടരുക മായേ
കാലതാണ്ഡവം തുടരുക മായേ
ചണ്ഡമുണ്ഡ വധമാടിടുന്ന ചാമുണ്ഡികേ സകലവന്ദിതേ
വരദമംഗളെ പ്രണവനന്ദിതേ അഭയമംബികേ....





malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts