പകൽ പാതിചാരി (ജലം - ഹൂ ഓണ്‍ ദിസ്‌ എർത്ത് )
This page was generated on May 6, 2024, 3:00 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2016
സംഗീതംഔസേപ്പച്ചൻ
ഗാനരചനഡോ മധു വാസുദേവ്
ഗായകര്‍ബിന്നി കൃഷ്ണകുമാര്‍
രാഗംലഭ്യമല്ല
അഭിനേതാക്കള്‍പ്രിയങ്ക നായർ
ഗാനത്തിന്റെ വരികള്‍
Last Modified: February 25 2015 18:48:25.

പകൽ പാതി ചാരി നീ മറയുമ്പോൾ
ചൊരിയുന്നു മനസ്സും മഴക്കാലം...(2)
പിടയുന്നു പിന്നെയും മെഴുതിരിനാളം
പിരിയുമോ നീയും കരിനിഴലായ്...
പകൽ പാതി ചാരി നീ മറയുമ്പോൾ
ചൊരിയുന്നു മനസ്സും മഴക്കാലം....

ജീവിതമേ...തേടുകയാണു തിരച്ചുഴിയിൽ
താരകമേ...തിരയുകയാണീ വിജനതയിൽ...(2)
കണ്ടതില്ലയെങ്ങുംതന്നെ കാവുതീണ്ടി എത്തുമ്പോൾ
മഴനനഞ്ഞു നില്പുണ്ടോ മർമ്മരങ്ങൾ
കണ്ണുനീരൊലിച്ചു നിൽക്കും മർമ്മരങ്ങൾ...
പകൽ പാതി ചാരി നീ മറയുമ്പോൾ
ചൊരിയുന്നു മനസ്സും മഴക്കാലം....

സാഗരമേ...മൂക വിദൂര വിലാപങ്ങൾ
ജലമണിയായ് ചിതറിയതോ നിൻ ചിറകടിയിൽ...(2)
കൊണ്ടുവന്നു തന്നതു നീ...കാതുചേർത്തു വെയ്ക്കുമ്പോൾ
നേർത്ത ശംഖിൽ ആരാനും തേങ്ങുന്നോ...
പകൽ പാതി ചാരി നീ മറയുമ്പോൾ
ചൊരിയുന്നു മനസ്സും മഴക്കാലം....

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts