ജീവിതം മായപ്പമ്പരം (ഇതിഹാസ)
This page was generated on May 14, 2024, 6:48 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2014
സംഗീതംദീപക്‌ ദേവ്‌
ഗാനരചനബി കെ ഹരിനാരായണന്‍
ഗായകര്‍റോണി ഫിലിപ്പ് ,ലോണ്‍ലി ഡോഗ്ഗി ,ദീപക്‌ ദേവ്‌
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ഷൈൻ ടോം ചാക്കോ ,അനുശ്രീ ,സുനിൽ സുഖദ
ഗാനത്തിന്റെ വരികള്‍
Last Modified: October 03 2014 12:40:39.

ജീവിതം മായപ്പമ്പരം...ഓരോ നേരവും മാറും പമ്പരം
പകുതി തിരിയേ സുന്ദരം...ഞൊടിയിടയിൽ നൊമ്പരം
പണി തരവേ ഭീകരം ഒരുവഴിയായ്...ഓഹോഹോ...
ജീവിതം മായപ്പമ്പരം...ഓരോ നേരവും മാറും പമ്പരം...

ജീവിതം...ജീവിതം..മായപ്പമ്പരം....പമ്പരം
ഓഹോ ജീവിതം...ജീവിതം..മായപ്പമ്പരം....

മണ്ണോ മലയായിടും പെണ്ണോ നരനായിടും
കണ്ണോ കടലാകും....തിരിയേ പമ്പരം
നേരോ നുണയായിടും നോവോ ചിരിയായിടും
എല്ലാം കുളമാക്കും കിലുകിൽ പമ്പരം
ആരാരും അറിവേകാതെ തിരിയും മറിയും പലരായ്‌
ഓഹോഹോ ജീവിതം മായപമ്പരം...
ഓരോ നേരവും മാറും പമ്പരം...

സ്വന്തം നിഴലേതെന്നോ നിന്റെ ഉടലേതെന്നോ
ഒന്നും അറിയില്ലേ കിടിലൻ പമ്പരം
എല്ലാം ശരിയാണെന്നേ നിന്റെ വിധിയാണെന്നേ
ചുമ്മാ തിരിയാമേ ഉലകിൽ പമ്പരം
എന്നെന്നും പിടിയേകാതെ തിരിയും മറിയും പലതായ്...
ഓഹോഹോ...
(ജീവിതം....)

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts