ഞാൻ കണ്ട സ്വപ്നത്തിൻ (പേർഷ്യക്കാരൻ )
This page was generated on May 13, 2024, 6:21 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2014
സംഗീതംരഞ്ജിത്ത് മേലപ്പാട്ട്
ഗാനരചനപരമേശ്വരൻ കുര്യാത്തി
ഗായകര്‍ശ്രീറാം പാർത്ഥസാരഥി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍മുകേഷ് ,റീജ സുരേന്ദ്രൻ
ഗാനത്തിന്റെ വരികള്‍
Last Modified: August 08 2014 13:13:20.

ഓർമ്മപോലും....ഓർമ്മപോലും...ആ...ആ...

ഞാൻ കണ്ട സ്വപ്നത്തിൻ ഓർമ്മ പോലും
നിറം പോയതറിയാതെ നിൽക്കുമ്പോൾ
ഇല്ല എൻ മനസ്സിന്റെ ചില്ലയിൽ പൂവിടാൻ
പ്രണയവും പ്രേമവും സാന്ത്വനവും...
ഞാൻ കണ്ട സ്വപ്നത്തിൻ....ആ.....

ഏറെ പ്രതീക്ഷ തന്നെങ്ങോ...മറഞ്ഞവൾ
ഏറെ പ്രതീക്ഷ തന്നെങ്ങോ...മറഞ്ഞവൾ...
ഈറനണിയുന്നൂ എൻ ഹൃദന്തം...
കാണണമെന്നെന്റെ പ്രാണൻ പിടയുമ്പോൾ
ആഗമനം വെറും സ്വപ്നമായോ...
ആഗമനം വെറും സ്വപ്നമായോ......
ഞാൻ കണ്ട സ്വപ്നത്തിൻ....ഓ...

കാത്തിരിക്കാൻ പറയാതെയെൻ പ്രേയസി
വരുമേതുകാലമെന്നോർത്തു ഞാനും...
കാത്തിരിക്കാൻ പറയാതെയെൻ പ്രേയസി
വരുമേതുകാലമെന്നോർത്തു ഞാനും.....
തണൽമരച്ചോലയിൽ എത്രനാൾ വെറുതേ
തണൽമരച്ചോലയിൽ എത്രനാൾ വെറുതേ....
നിഴലിന്റെ ജന്മമായ് മാഞ്ഞുപോകും
നിഴലിന്റെ ജന്മമായ് മാഞ്ഞുപോകും....

ഞാൻ കണ്ട സ്വപ്നത്തിൻ ഓർമ്മ പോലും
നിറം പോയതറിയാതെ നിൽക്കുമ്പോൾ
ഇല്ല എൻ മനസ്സിന്റെ ചില്ലയിൽ പൂവിടാൻ
പ്രണയവും പ്രേമവും സാന്ത്വനവും......
ഞാൻ....ഞാൻ കണ്ട സ്വപ്നത്തിൻ....
ആ...ആ....ആ....ആ...

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts