ചിറകിൽ പൂമ്പൊടി ചൂടും (പേർഷ്യക്കാരൻ )
This page was generated on May 14, 2024, 12:26 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2014
സംഗീതംരഞ്ജിത്ത് മേലപ്പാട്ട്
ഗാനരചനറഫീഖ് അഹമ്മദ്
ഗായകര്‍കാർത്തിക്ക് ,ജ്യോത്സന രാധാകൃഷ്ണൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍അദിൽ ഇബ്രാഹിം ,സുദിക്ഷണ
ഗാനത്തിന്റെ വരികള്‍
Last Modified: July 26 2014 04:35:23.

ചിറകിൽ പൂമ്പൊടി ചൂടും ശലഭം പോലെ
ഉണരുന്നൂ....
നീയാം പ്രണയാരണ്യം നീർത്തും പൂവിൽ
അറിയുന്നൂ....
(ചിറകിൽ.....)
നീയെൻ പ്രാണനിലെ ഏതോ ചില്ലകളിൽ
താനേ പെയ്യുകയാണോമലേ....
ഈറൻ പൂങ്കാറ്റോ മഞ്ഞോ നീർമുത്തോ...
എന്നെ തഴുകും നിൻ ശ്വാസമോ...
ചിറകിൽ പൂമ്പൊടി ചൂടും ശലഭം പോലെ
ഉണരുന്നൂ....

പൂങ്കാറ്റിൻ കുസൃതിയോടെ....മിണ്ടാതെ പിറകിലൂടെ
എൻ മേനി വന്നു പുൽകീ നീ....
എന്നെന്നും ചൂടുവാനായ് ഏതേതോ നദികൾ നീന്തി
വാടാത്തപൂക്കൾ തന്നൂ നീ....
അലിയാൻ നിന്നിൽ ചേരാൻ പ്രിയതരമൊരു സൗരഭമായി
ഞാൻ.......

കണ്ടാലും മതിവരാതെ നിന്നു നിൻ അരികിലേതോ
ആലോലനാളം പോലെ ഞാൻ.....
കണ്ണോരം കവിത മിന്നി ഉള്ളാകെ മഴയിൽ മുങ്ങി
ആദ്യാനുരാഗം തന്നൂ നീ....
പതിവായ് നിന്നെകാണാൻ ഇരവുകളിൽ കനവൊളി തേടി
ഞാൻ....
ചിറകിൽ ചിറകിൽ...
ചിറകിൽ പൂമ്പൊടി ചൂടും ശലഭം പോലെ
ഉണരുന്നൂ....
നീയാം പ്രണയാരണ്യം നീർത്തും പൂവിൽ
അറിയുന്നൂ....
നീയെൻ പ്രാണനിലെ ഏതോ ചില്ലകളിൽ
താനേ പെയ്യുകയാണോമലേ....
ഈറൻ പൂങ്കാറ്റോ മഞ്ഞോ നീർമുത്തോ ...
എന്നെ തഴുകും നിൻ ശ്വാസമോ.....

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts