പുള്ളിക്കുയിലേ (താരങ്ങള്‍ )
This page was generated on April 28, 2024, 2:45 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2014
സംഗീതംശ്യാം ധര്‍മന്‍
ഗാനരചനഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍
ഗായകര്‍ലഭ്യമല്ല
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: July 06 2014 05:07:41.

പുള്ളിക്കുയിലേ പാടു്...കളി ചൊല്ലെടി പൂങ്കാറ്റേ...
കരളാകെ താളംകൊട്ടി പടപട പടപട പാ...
പൂമരത്തിൻ ചോടെ നിന്നു് പൂവൊന്നു് ചോദിച്ചപ്പോൾ
ആ മരമൊന്നാടികുലുങ്ങി പറപറ പറപറ പൂ...

പഞ്ചാരപ്പാട്ടും പാടി തഞ്ചത്തിലു് വന്നൂ നീ
നെഞ്ചാകെ കുളിരുംകോരി പുന്നാരം തന്നൂ നീ...
താമര വിരിഞ്ഞപോലെ ചന്തത്തിലു് നിന്നോളേ...
കൊഞ്ചുന്ന പൂമിഴി കൊണ്ടു് കണ്ണൊന്നെറിഞ്ഞോളേ...

പെണ്ണേ...പോകല്ലേ...
കണ്ണേ...കരളല്ലേ...
പൊന്നേ..തേനല്ലേ...
നെഞ്ചിൽ നീയെന്റെ...
പെണ്ണേ...പോകല്ലേ...
കണ്ണേ...കരളല്ലേ...

ഉള്ളിലുള്ളതെന്താണാവോ...പറയെട നീ ചെങ്ങാതീ...
മനമാകെ മദിക്കണതെന്തെട പറയെട പറയെട നീ...(3)
പൂവാലും ചേലും കാട്ടി പിന്നേന്നു വിളിച്ചപ്പോൾ
ആ പെണ്ണിനു നാണം വന്നെട കളിചിരി കളയെട നീ...(2)

കണ്ണാരം പൊത്തിപ്പൊത്തി മറയത്തൊളിച്ചാലോ
കാതോരം കുറുമ്പും തന്നിട്ടെങ്ങാനും മാഞ്ഞാലോ...
ഉള്ളിലുള്ളതെന്താണാവോ...പറയെട നീ ചെങ്ങാതീ...
മനമാകെ മദിക്കണതെന്തെട പറയെട പറയെട നീ....
കുന്നോളം മോഹം തന്ന കുഞ്ഞാറ്റപ്പെണ്ണല്ലേ
കൂടണയാൻ കൂടെ എന്റെ കൂടെ പോരില്ലേ...
(പുള്ളിക്കുയിലേ....) (2)

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts