അങ്ങിട്ട് കിട്ടേട്ടാ (പേടിത്തൊണ്ടൻ )
This page was generated on April 28, 2024, 2:12 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2014
സംഗീതംഅജിത്‌ സുകുമാര്‍
ഗാനരചനഎ എസ് പ്രശാന്ത്‌ കൃഷ്ണന്‍
ഗായകര്‍സുരാജ് വെഞ്ഞാറമൂട്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: November 05 2014 14:40:57.

അങ്ങട്ട് കിട്ടേട്ടാ നിങ്ങളു് കണ്ടത്തു് പോകുമ്പം
എന്നെയും കൂട്ടേണം എന്റൊപ്പരം ചാത്തുവും കണ്ടേക്കും...(2)
തകത തകത താതെയ് തക
തിത്തക താതക താതെയ്
താതക താതക തിത്തക താതക
താതക താതക താ തെയ്...
തക തിത്തിത്തെയ് താതക താ തെയ്
തക തിത്തിത്തെയ് താതക താ തെയ്....
അങ്ങട്ട് കിട്ടേട്ടാ നിങ്ങളു് കണ്ടത്തു് പോകുമ്പം
എന്നെയും കൂട്ടേണം എന്റൊപ്പരം ചാത്തുവും കണ്ടേക്കും...

തക തക താതക താതക തിത്തക തെയ്തോം
തക തക താതക താതക തിത്തക തെയ്തോം...
തക തക താതക താതക തിത്തക തെയ്തോം
തക തക താതക താതക തിത്തക തെയ്തോം...

കക്കിത്തോട്ടിൽ പോയി മേലു കഴുകണം
മടയിലു് കീഞ്ഞിട്ടു് മീനിനെ തപ്പണം...(2)
എന്തെല്ലാം മീനുണ്ടു് കിട്ടേട്ടാ...തോട്ടിലു്
എന്തെല്ലാം മീനുണ്ടു് കിട്ടേട്ടാ...
കൈശേലു് മുഷിവുണ്ടു് കടവുണ്ടു് ചെമ്പല്ലി
കൊയ്‌ലമീൻ പിന്നെ ചട്ടിപ്പറ്റീം
ബേം ബാ ബേം ബാ കിട്ടേട്ടാ...
ബേങ്കി ബേങ്കി കിട്ടേട്ടാ...(2)
അങ്ങട്ട് കിട്ടേട്ടാ നിങ്ങളു് കണ്ടത്തു് പോകുമ്പം
എന്നെയും കൂട്ടേണം എന്റൊപ്പരം ചാത്തുവും കണ്ടേക്കും...

കുത്തോടു് കൈയിലെടുതിട്ടു കിട്ടൻ
എറങ്കലു് ചാടിക്കടക്കുന്നു കിട്ടൻ
അയ്‌ലേയും ഈയ്‌ലേയും പാഞ്ഞു കളിക്കുന്ന
മീനിന്റെ മേത്തേയ്ക്ക് തുള്ളുന്നു കിട്ടൻ...
കണ്ടത്തിപ്പോവണോ കിട്ടേട്ടാ
അല്ല മീൻ ചുട്ടു തിന്നണോ കിട്ടേട്ടാ...
കുടലു പയിക്കുന്നു അമ്പൂട്ടി നീയും
മാടായി ഷാപ്പീന്നു് കള്ളു് വാങ്ങൂ
മാടായി ഷാപ്പിലും കള്ളില്ല
വേങ്ങര ഷാപ്പിലും കള്ളില്ല...
പാവത്തെ ഷാപ്പിലും കള്ളില്ലാ...
കള്ളായകള്ളെല്ലാം ഏടെപ്പോയി
എറ്റിനു പോയോർ ഏടെപ്പോയി
കള്ളുകുടിക്കണം കുഞ്ഞമ്പൂ...

തക തക താതക താതക തിത്തക തെയ്തോം
തക തക താതക താതക തിത്തക തെയ്തോം...
തക തക താതക താതക തിത്തക തെയ്തോം
തക തക താതക താതക തിത്തക തെയ്തോം...

കള്ളുപാനീം ചുട്ടമീനുമായ് കിട്ടൻ
വള്ളിക്കെട്ടിലിരിക്കുമ്പം..
ആടുന്നും ഈടുന്നും പാഞ്ഞു വന്നു
കോലത്തുനാട്ടിലെ മാരിത്തെയ്യം
പേടിച്ചുതൂറിയ കള്ളക്കിട്ടൻ
കാരമുൾ കാട്ടിലൂടോടുമ്പം
മുള്ളുകൊണ്ടു് ഓന്റെ മേലു കീറി
ചോരയൊലിപ്പിച്ചോണ്ടോടുമ്പം
തൊണ്ടിപ്പൂ നുള്ളുന്ന പിള്ളമ്മാരു്
ആർത്തു വിളിച്ചൂ പേടിത്തൊണ്ടാ...
പേടിത്തൊണ്ടാ എന്റെ പേടിത്തൊണ്ടാ
പേടിത്തൊണ്ടാ എന്റെ പേടിത്തൊണ്ടാ...(2)


 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts