വിശദവിവരങ്ങള്‍ | |
വര്‍ഷം | 2014 |
സംഗീതം | ഷാജികുമാർ |
ഗാനരചന | ഷാജികുമാർ |
ഗായകര്‍ | കൊന്നിയൂർ പ്രമോദ് ,ബി അരുന്ധതി |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: July 21 2014 04:14:33.
ഇനിയും എത്ര ദൂരം...ഇതുവഴിയേ...ഇരുൾ നിറയേ... ഇതുവഴിയേ...ഇരുൾ നിറയേ... ചുമടേറ്റും ഈ യാനം പുതുതീരത്തിലണയാൻ... ഇനിയും എത്ര ദൂരം....ഇനിയും എത്ര ദൂരം... ആ....ആ....ആ....ആ..... നേർത്ത തെന്നലരികത്തുവന്നു തഴുകാൻ കൊതിച്ചുപോയ് ഞാൻ... മരുഭൂവിതിൽ നിഴൽ തേടി ഞാൻ ഇളവേൽക്കുവാൻ കൊതിക്കേ.... (നേർത്ത തെന്നൽ....) ഈ ജീവനിൽ കുളിർ കോരിടും ശിശിരത്തിൻ തീരമണയാൻ... ഇനിയും എത്ര ദൂരം....ഇനിയും എത്ര ദൂരം... കാലമാകും അലയാഴിതൻ തിരയിലാകെ ഞാനുലഞ്ഞു ... ഞാനുമെൻ ജീവനൗകയും കരകാണുവാനലഞ്ഞു... (കാലമാകും....) കനവൊന്നിൽ ഞാൻ കണികണ്ടൊരാ കനിവിന്റെ തീരമണയാൻ ഇനിയും എത്ര ദൂരം......... |