ഏതോ കാറ്റിൽ (ടെസ്റ്റ് പേപ്പർ )
This page was generated on May 9, 2024, 10:47 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2014
സംഗീതംഅനില്‍ ഗോപാലന്‍
ഗാനരചനമുരുകൻ കാട്ടാക്കട
ഗായകര്‍കെ എസ് ചിത്ര
രാഗംലഭ്യമല്ല
അഭിനേതാക്കള്‍മുന്ന ,Mahalakshmi(New)
ഗാനത്തിന്റെ വരികള്‍
Last Modified: March 22 2014 04:06:13.

ഏതോ കാറ്റിൽ കടലാസ്സിന്റെ തോണി
തോരാ കണ്ണീർപാടം നീന്തുന്ന തോണി
നോവിന്റെ ഗാനം പാടുന്നു...താനേ
ഏകാന്തതീരം തേടുന്നു...
ഇടറാതെ തളരാതെ തുഴയുന്നു തനിയെ...
ഏതോ കാറ്റിൽ കടലാസ്സിന്റെ തോണി
തോരാ കണ്ണീർപാടം നീന്തുന്ന തോണി...

മനവനിയിലെ മലരുകൾ പോലെ
സ്വപ്നങ്ങൾ പൂത്തു...
മധുനുണയണ തുമ്പികളായി
മോഹങ്ങൾ പാറി....
എരിവെയിലൊരു ശോകവിഷാദം
വാരിച്ചൊരിഞ്ഞൂ...
പൊൻമലരിൻ ഇതളു കരിഞ്ഞു
മോഹങ്ങൾ വാടി..
കരയാനും കഴിയാതെ മുകിലംബരമാകെ
മഴമേഘം നിറയാനായ് മനസ്സാകെ വിതുമ്പി...
അറിയുവതാരോ വെറുമൊരു പൂവിൻ
കരളിലെ അനുരാഗം....
ഏതോ കാറ്റിൽ കടലാസ്സിന്റെ തോണി
തോരാ കണ്ണീർപാടം നീന്തുന്ന തോണി...

ഒരു കുളിരല തഴുകി വരുന്നു
തീരം കാണുന്നു...
ഇരുളിഴകളെ കീറി വരുന്നൊരു
ദീപം കാണുന്നു...
വരുമെന്നു കനവു പറഞ്ഞൊരു
തീരം കാണുമ്പോൾ
മനമൊരു മഴവിൽ ചിരി പോലെ
മാമയിലാകുന്നു...
ഒരു മാരിച്ചിറകേറി വരവായി വിഷാദങ്ങൾ
നിലയില്ലാ ചുഴി മീതെ മറിയുന്നു ചെറുതോണി
കരയറിയാതെ കഥയറിയാതെ
മറയുന്നു തോണി...
(ഏതോ കാറ്റിൽ...)


 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts