കണ്മണിയേ നിന്റെ (സ്നേഹമുള്ളൊരാൾ കൂടെയുള്ളപ്പോൾ )
This page was generated on April 28, 2024, 10:53 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2014
സംഗീതംസജീവ് മംഗലത്ത്
ഗാനരചനശരത്‌ വയലാര്‍
ഗായകര്‍സിതാര കൃഷ്ണകുമാർ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 12 2014 08:18:20.

കണ്മണിയേ നിന്റെ ബാല്യകാലം
കണ്‍നിറയെ ഉത്സവം
നെഞ്ചിലിതാ തുള്ളി വന്നു വീണ്ടും
വെൺതിര തൻ സാഗരം
പിച്ച വെച്ചു വേച്ചുവേച്ച കാലമെൻ
മിച്ചമായ കാലമുള്ള സാന്ത്വനം
അന്നുമിന്നും എന്റെ സ്വന്തമാണെടാ...
കണ്മണിയേ നിന്റെ ബാല്യകാലം
കണ്‍നിറയെ ഉത്സവം
നെഞ്ചിലിതാ തുള്ളി വന്നു വീണ്ടും
വെൺതിര തൻ സാഗരം...

നിന്റെ ചോറാണു തുമ്പകൾ...
നിന്റെ കൂട്ടാണു തുമ്പികൾ..
നിന്റെ ചേലായ വേളകൾ
എന്റെ പാലായ നാളുകൾ...
പഞ്ചാരക്കള്ളൻ പുന്നാരനവൻ
കൊഞ്ചുവാനുമില്ലയിന്നവൻ...
ഓർമ്മച്ചെപ്പിലുള്ളൊരോമനേ...
ഓളം കൊണ്ടു നിന്നെ മൂടി അമ്മ...
കണ്മണിയേ നിന്റെ ബാല്യകാലം
കണ്‍നിറയെ ഉത്സവം...

പൊള്ളി ആറാടി നൊമ്പരം...
ഉള്ളു പായുന്ന പമ്പരം...
അന്നു തേനുള്ള ചുണ്ടുകൾ..
ഇന്നു നീരുള്ള കണ്ണുകൾ...
ഉണ്ണിക്കാലോടും ചിന്നം മങ്ങീ
ഉണ്ണുവാനുമില്ലയിന്നവൻ..
ഒന്നുമാകാതെന്റെ കുഞ്ഞു പോയ്‌...
മണ്ണിലാകെ അമ്മ തേടി നിന്നെ...

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts