ഒരു കോടി ചന്ദ്രനുദിക്കും (ദി ജഡ്‌‌ജ്‌മെന്റ് )
This page was generated on April 28, 2024, 10:54 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2003
സംഗീതംഗിഫ്റ്റി
ഗാനരചനഏഴാച്ചേരി രാമചന്ദ്രന്‍
ഗായകര്‍രഞ്ജിനി ജോസ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍കനകലത
ഗാനത്തിന്റെ വരികള്‍
Last Modified: December 30 2013 04:50:30.

ഒരു കോടി ചന്ദ്രനുദിക്കും
ഒന്നീ വിരലുകൾ തൊട്ടാൽ..(2)
കടമിഴിമുന ഒന്നു തുടിച്ചാൽ
ഇന്ദ്രസദസ്സിവിടം...
കടമിഴിമുന ഒന്നു തുടിച്ചാൽ
ഇന്ദ്രസദസ്സിവിടം...
(ഒരു കോടി....)

വാത്സ്യായനമുനി എൻ മുന്നിൽ
വത്സലശിഷ്യൻ മാത്രം..(2)
വാസവദത്തകൾ ഇവൾക്കു മുന്നിൽ
വാസനയില്ലാ പൂക്കൾ...
വാസവദത്തകൾ ഇവൾക്കു മുന്നിൽ
വാസനയില്ലാ പൂക്കൾ...

പണ്ടു പാൽക്കടൽ കടഞ്ഞതിവളുടെ
പവിഴച്ചുണ്ടിനു വേണ്ടി...(2)
ഇവളുടെ മാദക ഗന്ധം നുകരാൻ
ദേവാസുര യുദ്ധം....
ഇവളുടെ മാദക ഗന്ധം നുകരാൻ
ദേവാസുര യുദ്ധം....
(ഒരു കോടി....)

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts