മദന വന (പറങ്കിമല )
This page was generated on April 30, 2024, 7:52 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2014
സംഗീതംഅഫ്സല്‍ യൂസഫ്
ഗാനരചനമുരുകൻ കാട്ടാക്കട
ഗായകര്‍ഗണേഷ്‌ സുന്ദരം ,വൈശാഖി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ബിയോൺ ജെമിനി ,വിനുത ലാൽ
ഗാനത്തിന്റെ വരികള്‍
Last Modified: March 27 2014 08:26:40.

സസനി സസനി സസഗരീസനി
സസനി സസനി സസപഗാരി
സസനി സസനി സസനി സരിഗമപാ...
ഗമപാ മമപാ..മപഗരി...
ഗമപാ മമപാ..മപഗരിസനീ...

മദന വനദേവിയോ മധുചന്ദ്രലേഖയോ
ഹൃദയവധുവായ് നീ പോരുമോ...
നനവാർന്ന ചുണ്ടിലെ....മധുരം പകർന്നു നീ
പ്രണയവതിയായ് നീ ചേരുമോ...
ആലിംഗനങ്ങളിൽ മിഴികൂമ്പി നിൽക്കവേ
ആത്മാവിലായിരം കുടമുല്ല പൂക്കവേ...
മദന വനദേവിയോ മധുചന്ദ്രലേഖയോ
ഹൃദയവധുവായ് നീ പോരുമോ...

കാമദേവനഴകാർന്നു വന്നു മലരമ്പു തന്ന രാവിൽ
മാറിൽ എന്റെ മണിമാറിൽ നിന്റെ ചുടുശ്വാസരോമഹർഷം
താഴ്‌വാരമാകെയേതോ പൂവാക പൂത്ത ഗന്ധം
ഒത്തുചേർന്നു നമ്മളിന്നു തരളം തനുവിൽ...
മദന വനദേവിയോ മധുചന്ദ്രലേഖയോ
ഹൃദയവധുവായ് നീ പോരുമോ...

കാട്ടുമുല്ലയൊരു പാട്ടുപാടി വരുമീ വസന്ത നദിയിൽ
നീന്തിവന്ന ചെറു മോഹഹംസമിണചേർന്ന നീലരാവിൽ
ഞാനെന്റെ സ്നേഹമാകെ നിൻ മാറിലാകെ ചാർത്തും
രാഗമായി താളമായി പടരുക പ്രിയനേ....

മദന വനദേവിയോ മധുചന്ദ്രലേഖയോ
ഹൃദയവധുവായ് നീ പോരുമോ...
ആലിംഗനങ്ങളിൽ മിഴികൂമ്പി നിൽക്കവേ
ആത്മാവിലായിരം കുടമുല്ല പൂക്കവേ
മദന വനദേവിയോ മധുചന്ദ്രലേഖയോ
ഹൃദയവധുവായ് നീ പോരുമോ...

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts