എന്റെ നെഞ്ചില്‍ (എന്റെ പുതിയ നമ്പർ )
This page was generated on May 11, 2024, 10:27 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2013
സംഗീതംനസറുദ്ദീൻ ഷാ
ഗാനരചനഎ ജി സുകുമാരൻ
ഗായകര്‍ലഭ്യമല്ല
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: November 03 2013 03:57:31.

ഹേയ് ഹേയ് ഹെ ഹേയ്...
എന്റെ നെഞ്ചിൽ ഒരു ലാളനം...
നിന്നെ കണ്ട നിമിഷം മുതൽ....
ഏയ് ഹേയ് ഹെ ഹേയ്...
എന്റെ നെഞ്ചിൽ നെഞ്ചിൽ ഒരു ലാളനം...
നിന്നെ കണ്ട നിമിഷം മുതൽ....
നിൻ ചുണ്ടിൽ ചുണ്ടിൽ വിരിയും ഋതുമധുരം
പകൽ അറിയാതെ അറിയാതെയായ്...
എൻ കാതിൽ കാതിൽ മൂളും നിൻ മൊഴിയോ
രാവുറങ്ങിയതറിയാതെ...അറിയാതെയായ്....
എന്റെ നെഞ്ചിൽ നെഞ്ചിൽ ഒരു ലാളനം...
നിന്നെ കണ്ട നിമിഷം മുതൽ....
നിന്നെ കണ്ട നിമിഷം മുതൽ....

നമ്മൾ മാത്രമായ് ഒരു ലോകം
പങ്കിടേണ്ടൊരു സ്വർഗ്ഗം...
നമ്മളൊന്നായ് തീർക്കും സ്വർഗ്ഗത്തിൽ
ഗുൽമോഹർപൂക്കൾ വിടരുമ്പോൾ
തെളിഞ്ഞവാനവും ഇരുണ്ടുമയങ്ങി
നക്ഷത്രപ്പൂക്കൾ വിരിയിക്കും
എന്റെ നെഞ്ചിൽ നെഞ്ചിൽ ഒരു ലാളനം...
നിന്നെ കണ്ട നിമിഷം മുതൽ....

കാത്തിരിക്കാതെ നിമിഷങ്ങൾ
യാത്രയാകുന്ന കാലത്തിൽ
പങ്കിടാനായ് ബാല്യസുകൃതം
മണ്ണപ്പം ചുട്ടു കളിച്ചൊരുനാൾ
കാത്തിരുന്നൊരു കാലം വരവായ്
ഒന്നാകാൻ നാമൊന്നായ് വിധിച്ചൊരു നാൾ...
എന്റെ നെഞ്ചിൽ നെഞ്ചിൽ ഒരു ലാളനം...
നിന്നെ കണ്ട നിമിഷം മുതൽ....
നിൻ ചുണ്ടിൽ ചുണ്ടിൽ വിരിയും ഋതുമധുരം
പകൽ അറിയാതെ അറിയാതെയായ്...
എൻ കാതിൽ മൂളും നിൻ മൊഴിയോ
രാവുറങ്ങിയതറിയാതെ...അറിയാതെയായ്....

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts