മായുമീ (ഇംഗ്ലീഷ് )
This page was generated on May 10, 2024, 12:55 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2013
സംഗീതംറെക്സ് വിജയന്‍
ഗാനരചനഷിബു ചക്രവർത്തി ,ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍
ഗായകര്‍ര‌മ്യാ നമ്പീശൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: September 09 2013 06:52:02.

മായുമീ സന്ധ്യകൾ നിറയുമോ ഓർമ്മയായ്‌
വിരിയുമോ കണ്‍പൂക്കളായ്‌ നാളെ ...
നീളുമീ യാത്രകൾ തുടരുമോ മുറിയുമോ
പാറുമോ പൊൻശലഭമായ് ഉയരേ...

മിന്നിടും കാഴ്ചകൾ വർണ്ണമായ് ഗന്ധമായ്
മായയായ് പുതുമന്ത്രമായ് നീളെ...
പാടൂ പാടൂ ഓരോ രാഗം
രാവും തേടുന്നു മോഹങ്ങൾ
തീരാ തീരാ നോവും മീട്ടി തൻ കൂടണയാൻ...

നിഴലുകൾ ഇരുളവേ പിടയുമീ വഴികളിൽ
തെളിയുമോ ചെറുവെട്ടമായ് വരുമോ ...
പാടൂ പാടൂ ഓരോ രാഗം
രാവും തേടുന്നു മോഹങ്ങൾ
തീരാ തീരാ നോവും മീട്ടി തൻ കൂടണയാൻ..
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts