വിശദവിവരങ്ങള്‍ | |
വര്‍ഷം | 2013 |
സംഗീതം | ബിജിബാല്‍ |
ഗാനരചന | പി റ്റി ബിനു |
ഗായകര്‍ | തുളസി യതീന്ദ്രൻ |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: May 22 2013 17:35:04.
കണ്ണാന്തളിപ്പൂവൊരുക്കിയ മുറ്റത്തു് കണ്ണാടിപ്പീലി മേഞ്ഞ കൂടുണ്ടേ.... വണ്ണാത്തി കിളികളും അവരുടെ മക്കൾക്കും മഞ്ചാടിച്ചെല്ലം വെച്ചൊരു കളിവീടുണ്ടല്ലോ... ചെറുമണി മൈനകൾ പറഞ്ഞൊരു കടങ്കഥയിൽ... കഥയിൽ..... (കണ്ണാന്തളിപ്പൂവൊരുക്കിയ....) തേന്മാവിൻ തളിരെല്ലാം നുള്ളിയൊരുക്കേണ്ടേ... തെങ്ങോലത്തുമ്പത്തു് തുന്നിയൊരുക്കേണ്ടേ... (തേന്മാവിൻ...) ചായം മാറും മാനത്തെങ്ങോ പോകും സഞ്ചാരീ മഴവിൽ ചില്ലിൽ കൊത്താനുണ്ടേ ശില്പം ചങ്ങാതീ... വെൺമുകിലായ് കരിമുകിലായ് മായുന്ന മായാഗൃഹം... (കണ്ണാന്തളിപ്പൂവൊരുക്കിയ....) പച്ചോലക്കാറ്റിന്റെ പനിനീർ താഴ്വാരം പൊൻനൂലിൽ കോർക്കുന്നേ പാവക്കൂടാരം (പച്ചോല....) ചേമ്പില ചോരും മുത്തുകൾ കെട്ടി സ്വപ്നമൊരുക്കുന്നേ... മനസ്സിന്നുള്ളിൽ ചിപ്പിക്കുള്ളിൽ മോഹമുണരുന്നേ നിറകതിരായ്...നെയ്ത്തിരിയായ് വിളിക്കും പുലർകാലം.. (കണ്ണാന്തളിപ്പൂവൊരുക്കിയ....) |