പൂഞ്ചോല (വില്ലേജ് ഗൈസ് )
This page was generated on April 27, 2024, 10:41 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2015
സംഗീതംഉണ്ണി നമ്പ്യാര്‍
ഗാനരചനസറീന ഷാഹുൽ
ഗായകര്‍സിയാദ് ,ഡെൽസി നൈനാൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: June 01 2013 16:45:08.

പൂഞ്ചോലപ്പനിത്തുള്ളിയേ..തേൻചിന്തും മഴത്തുള്ളിയേ
അനുരാഗ നിറമലരായ് അലിയും നിന്നിൽ
പൂങ്കാറ്റിൻ മധുമലരേ മണിവെയിലിൻ കണിമലരേ
ചെന്താമര നിറമായതിൽ മറയും നീയേ...
മെല്ലെ നിലാവുകൾ നെയ്യും കിനാവുകൾ
രാവു ചൊരിഞ്ഞൊരു പ്രണയമഴ...
മെല്ലെ നിലാവുകൾ നെയ്യും കിനാവുകൾ
രാവു ചൊരിഞ്ഞൊരു പ്രണയമഴ...
പൂഞ്ചോലപ്പനിത്തുള്ളിയേ..തേൻചിന്തും മഴത്തുള്ളിയേ
അനുരാഗ നിറമലരായ് അലിയും നിന്നിൽ...

മനസ്സിലും തുളുമ്പുമീ പുതുമഴ തഴുകിയോ
മനസ്സിലും തുളുമ്പുമീ പുതുമഴ തഴുകിയോ...
ഇതു നെഞ്ചം കൊഞ്ചും മഞ്ചങ്ങളായ്
ഒരു ചന്തം ചിന്തും വസന്തങ്ങളായ്
നിമിഷങ്ങളോ...നിർവൃതിയായ്
മാറിൽ നിറഞ്ഞൊരു മധുര മഴ...
പൂഞ്ചോലപ്പനിത്തുള്ളിയേ..തേൻചിന്തും മഴത്തുള്ളിയേ
അനുരാഗ നിറമലരായ് അലിയും നിന്നിൽ...

തേൻതുള്ളി പൊഴിയുമീ മുകുളമാം ശലഭമായ്
തേൻതുള്ളി പൊഴിയുമീ മുകുളമാം ശലഭമായ്
നറു മിഴിയിണ നിറയുമീ മലർത്തുള്ളിയോ
നറു പുഞ്ചിരി വിതറുമീ നിലാത്തുള്ളിയോ
നിൻ ചിരിയോ...ചെമ്മുകിലായ്
മെല്ലെ തഴുകിയൊരമൃത മഴ...
(പൂഞ്ചോലപ്പനിത്തുള്ളിയേ....)

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts