മന്ദാരക്കൊമ്പത്ത് (റേഡിയോ )
This page was generated on May 1, 2024, 10:45 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2013
സംഗീതംമോഹന്‍ സിതാര
ഗാനരചനറഫീഖ് അഹമ്മദ്
ഗായകര്‍ജ്യോത്സന രാധാകൃഷ്ണൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: March 23 2013 08:56:40.

മന്ദാരക്കൊമ്പത്തു് തുന്നാരത്തുഞ്ചത്തു്
പൊന്നൂഞ്ഞാലാടാൻ വന്നാട്ടേ....
മന്ദാരക്കൊമ്പത്തു് തുന്നാരത്തുഞ്ചത്തു്
പൊന്നൂഞ്ഞാലാടാൻ വന്നാട്ടേ....
ചിങ്ങക്കാറ്റേ വല്ലാതെ വീശല്ലേ
ചില്ലക്കൊമ്പിൽ ചാഞ്ചക്കം ചായല്ലേ...
വരുമോ നീ വരുമോ മധുവായ്
മലരായ് നീ കനവേ അരികെ
ചെല്ലക്കിളീ....നീ.....ഇതിലേ...ഓ...
മന്ദാരക്കൊമ്പത്തു് തുന്നാരത്തുഞ്ചത്തു്
പൊന്നൂഞ്ഞാലാടാൻ വന്നാട്ടേ....(2)

എന്നോടൊത്തൂഞ്ഞാലിന്മേൽ മുന്നോട്ടായുന്നേരം
ചെമ്മാനപ്പൂവും തൊട്ടേ പോരാം...
കണ്ണേറും കൊള്ളാതിന്നാ മന്ദാരപ്പൂ നുള്ളാം
ഉല്ലാസപ്പൂന്തേരേറി പോകാം...
പൊന്നോണം കൂടാനായ് പോണേ...
പൂത്തുമ്പീ പോരാമോ...
നല്ലോലപ്പൂങ്കാറ്റേ....കാതിൽ...
കിന്നാരം ചൊല്ലിത്തായോ.....
ഊഞ്ഞാലേ...ചാഞ്ചാടൂ...ആലോലമായ് കുറുകൂ...
മന്ദാരക്കൊമ്പത്തു് തുന്നാരത്തുഞ്ചത്തു്
പൊന്നൂഞ്ഞാലാടാൻ വന്നാട്ടേ....(2)

എന്നാളും നാമൊന്നായ് തമ്മിൽ ചേരും കൂട്ടിൽ
പൊൽ ‌താരം ദീപം വെച്ചേ പോകും...
മറ്റാരും കാണാതിന്നീ അല്ലിച്ചുണ്ടിൽ മെല്ലെ
ശിങ്കാരത്തേനും തന്നേ പോകും...
സ്വർ‌ല്ലോകം പോലല്ലോ....നമ്മൾ
സല്ലാപം കൂടുമ്പോൾ...
കുന്നോളം സ്വപ്നങ്ങൾ....കാണാൻ
പച്ചോലക്കൂട്ടിൽ ചായൂ....
ഊഞ്ഞാലേ...ചാഞ്ചാടൂ...ആലോലമായ് കുറുകൂ...
(മന്ദാരക്കൊമ്പത്തു്.....)


 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts