സന്ധ്യാസുന്ദര (ചാപ്‌റ്റേഴ്സ് )
This page was generated on April 30, 2024, 11:07 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2012
സംഗീതംമെജോ ജോസഫ്
ഗാനരചനറഫീഖ് അഹമ്മദ്
ഗായകര്‍പ്രമോദ് ,മഞ്ജരി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: December 11 2012 03:01:32.

സന്ധ്യാസുന്ദര ലിപിയില്‍
ഒരു താരമനോഹര കവിത
അതു നീൾമിഴിത്തുമ്പിനാലെഴുതൂ....
നിന്‍ ജീവരാഗം പകരൂ...
എന്നോടോതിയ വരിയില്‍
പതിനായിരം രാവുകള്‍ കലരും
ഇനി ഈ അനുരാഗമാം കടലായ്
എന്നാത്മ താളം നിറയും...

മണ്ണിന്‍ വിസ്മയം തരുനിരയില്‍
നീളേ...പൂവുകളായ്....
വിണ്ണിന്‍ സുസ്മിതം ഇരുളലയില്‍
ഏതോ നെയ്ത്തിരിയായ്.....
ഒഴുകിടുമൊരു കുളിരലയിലെ
മധുമലര്‍ മണമായ്
തഴുകിടുമൊരു പുതുമഴയുടെ
പരിഭവസുഖമായ്...
ആദ്യാനുരാഗാർദ്ര ഭാവങ്ങളാലേ
ആത്മാവിലാളുന്നൊരീണങ്ങള്‍....
സന്ധ്യാസുന്ദര ലിപിയില്‍
ഒരു താരമനോഹര കവിത
അതു നീൾമിഴിത്തുമ്പിനാലെഴുതൂ...
നിന്‍ ജീവരാഗം പകരൂ...

ഏതോ പൂവണിത്താഴ്വരയില്‍
മായാ വാഹിനിയായ്...
മേലേ കാര്‍മുകില്‍ തോണിയിലെ
ഈറൻ വാർ‌മതിയായ്...
ജനലഴികളില്‍ ഒരു കിളിയുടെ
മൃദുകരമൊഴിയായ്...
നടവഴിയിലെ പരിചിതമൊരു
പദമലരിതളായ്...
ഓരോ ദിനാന്തങ്ങള്‍ വാചാലമായി
മായാമയൂരങ്ങളായ് മാറി....
(സന്ധ്യാസുന്ദര....)

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts