പതിനേഴു (അര്‍ദ്ധനാരി )
This page was generated on April 27, 2024, 7:59 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2012
സംഗീതംഎം ജി ശ്രീകുമാർ
ഗാനരചനവി മധുസൂദനന്‍ നായര്‍
ഗായകര്‍എം ജി ശ്രീകുമാർ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: December 02 2012 07:03:50.

പതിനേഴു വിഷുകന്യകള്‍...അഴകിന്‍
പര്‍ണ്ണാശ്രമത്തോഴികള്‍....
പൊന്നിന്‍ കണിക്കൊന്നപ്പൂമ്പൊടിയാല്‍
നിന്റെ പാര്‍വ്വണപ്പൂമേനി മെനഞ്ഞു..
അതു കണികാണാന്‍ ഞാനുണര്‍ന്നു....
ഞാനുണര്‍ന്നു....
(പതിനേഴു വിഷുകന്യകള്‍...)

മണിയോടക്കുഴലൂതും കണ്ണന്റെ ശ്രീമുഖം
മലര്‍വിളക്കിന്‍ മിഴി മുകരുമ്പോള്‍
(മണിയോടക്കുഴലൂതും...)
ഇരുളിന്റെ ചില്ലകള്‍ക്കിടയിലൂടെ...നിന്റെ
ഇമയിലെ ശ്രീനാളം ഞാന്‍ കണ്ടു...
ഇരുളിന്റെ ചില്ലകള്‍ക്കിടയിലൂടെ...നിന്റെ
ഇമയിലെ ശ്രീനാളം ഞാന്‍ കണ്ടു...
അതു മകരന്ദമായെന്റെ ഉള്ളില്‍ വീണു....
(പതിനേഴു വിഷുകന്യകള്‍...)

കണികാണും നേരം എന്നുരുവിടും ചുണ്ടിന്റെ
കമലദളത്തിലെ പഞ്ചാമൃതം...
(കണികാണും നേരം....)
സ്വരതീർത്ഥമായെന്റെ കരളില്‍ വീഴ്കെ
ഞാനുമറിയാതെ മൂളിയൊരാരോഹണം
സ്വരതീർത്ഥമായെന്റെ കരളില്‍ വീഴ്കെ
ഞാനുമറിയാതെ മൂളിയൊരാരോഹണം...
എന്നും കണികാണണം...
എന്നും കണികാണണം...
(പതിനേഴു വിഷുകന്യകള്‍...)


 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts