അര്‍ദ്ധനാരീശ്വരം (അര്‍ദ്ധനാരി )
This page was generated on April 27, 2024, 12:32 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2012
സംഗീതംഎം ജി ശ്രീകുമാർ
ഗാനരചനരാജീവ് ആലുങ്കൽ
ഗായകര്‍എം ജി ശ്രീകുമാർ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 10 2013 16:50:42.

അര്‍ദ്ധനാരീശ്വരം ആരാധയാമി സതതം
ആരംഭ ബന്ധുരം ബ്രഹ്മാണ്ഡ പ്രാണാങ്കുരം
ഓം....ഓം....ഓം....
മാതാപിതാനന്ദ ഗേഹാര്‍ത്ത രാഗരഹിതം
ലോകാഭയം ശോകാകുലം
ഭവഹരിണി അരുളുമൊരു അഭയാങ്കുരം...
ഓം....ഓം....ഓം....

ദണ്ഡമരു നാദധര രൌദ്രഭര വേദകര
ശ്രീരംഗ ശോണാംബരം
അതി ചടുല വരമുഖര സ്വരഭരിത
ഗതി തെളിയും ഓംകാര നാദാത്മകം
നിർഗ്ഗളിത നിസ്തുലിത നിർ‌വിലയ നൃത്ത നിതരം
നതം...നതം...നതം....

അഷ്ടദിശയാളുന്ന നിഷ്കപട ഗാംഭീര്യ
ഭാവാത്മ പാലായനന്‍....
വാഗര്‍ത്ഥ വേദാന്ത ഹേമാംബരാധാര
ഏകാങ്ക ജീവായനന്‍....
അഹംബോധ ഗാഥയ്ക്കൊരാധാരമീ ജാതകം
അഹം...അഹം.....

ഓം യത്ര യത്ര സ്ഥിതോ ദേവഃ
സര്‍വ്വവ്യാപീ മഹേശ്വരഃ
യോ ഗുരുഃ സര്‍വ്വദേവാനാം
യകാരായ നമോ നമഃ
ഷഡക്ഷരമിദം സ്‌തോത്രം
യഃ പഠേത്‌ ശിവസന്നിധൗ
ശിവലോകം അവാപ്‌നോതി
ശിവേന സഹമോദതേ...ഓം

അഹോരാത്ര താപങ്ങളാറ്റുന്നൊരാകാശ
ഭാവാത്മ സമ്മേളിതം...
ഹേയ് രുദ്ര രുദ്രാക്ഷ ത്രൈലോക്യ രൂപാങ്ക
ഭവമുഖര ഗംഗാധരന്‍...
ധരം ധരം ധരം ധരം
പ്രകോഷാങ്ക നേത്രാഞ്ചരം....

ഹേമാംഗ ഹൈമവതി നേര്‍പാതി നേടി വര
സന്തോഷി മാത സുകൃതം
തത്വമസി സദ്ഗുണർ നിർഭരദ നിത്യലയ
ഭൂലോക ശക്തിപ്രദം...
ഇഹജന്മ മുക്തിപഥ ഗതിദേഹി ദേവപദ
സവിധേ സമര്‍പ്പയാമി....
അര്‍ദ്ധനാരീശ്വരാ.....
ആ....ആ.....ആ......



 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts