വിശദവിവരങ്ങള്‍ | |
വര്‍ഷം | 2013 |
സംഗീതം | സതീഷ് രാമചന്ദ്രന് |
ഗാനരചന | ബിനോയ് കൃഷ്ണന് |
ഗായകര്‍ | സാഗർ |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | വിദ്യ മോഹൻ |
ഗാനത്തിന്റെ വരികള്‍ | |
Last Modified: July 18 2012 03:52:12.
ആരോ വരാനുള്ള പോലെ ദൂരെ ദൂരേയ്ക്കു നോക്കിയിരിക്കേ (ആരോ ) പടിപ്പുര പൂട്ടാതെ ജാലകം പൂട്ടാതെ മിഴികള്‍ ചിമ്മാതിരിക്കേ നിഴലൊന്നു വന്നു മാഞ്ഞില്ലേ അതെന് ജീവന്റെ ജീവനല്ലേ (ആരോ ) ഇന്നു വരാതിരിക്കില്ലയെന് ചാരെ എന്നെന്നും പ്രതീക്ഷകളോടെ (2) നിനച്ചിരിക്കുമ്പോള്‍ നിഴലായി നീയെന്റെ കളിവീടു കാണുവാന്‍ വന്നതല്ലേ ഓര്മ്മകളില്ലാതിരിക്കയില്ല കാലം ഓരോ കിനാവുമറിഞ്ഞു (ആരോ ) മെല്ലെയവള്‍ വിരല്ത്തുമ്പിലൊന്നുമ്മവെച്ചെങ്ങോ മറഞ്ഞൊരു രാത്രി നേരം (2) മിഴികള്‍ മയങ്ങി മയങ്ങിയുണര്ന്നയെന് അരികില്‍ നിലാവിന്റെ ചേല മാത്രം അമ്പിളിയെന്നോടു ചോദിച്ചു ജാലകം പൂട്ടാതുറങ്ങിയതെന്തേ (ആരോ ) |