പാട്ടു പാടാമോ (കൂടാരം [തെരുക്കൂത്തു്])
This page was generated on April 27, 2024, 6:10 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2012
സംഗീതംകൈതപ്രം വിശ്വനാഥ്‌
ഗാനരചനറോയ് പുറമഠം
ഗായകര്‍നിസ്സാർ വയനാട് ,ജാസ്മിന്‍ സലിം
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:58:28.

പാട്ടുപാടുമോ നീ ആട്ടമാടുമോ
എന്റെ നാടോടിപ്പെൺകിടാവേ..
പാട്ടുപാടിടാം..ഞാന്‍ ആട്ടമാടിടാം
എന്റെ കൂട്ടിനെന്നും നീയുണ്ടേല്‍...
ദൂരെ കാണണ മാമലയ്ക്കും മേലേ
ദൂരെ മാനത്തെ അമ്പിളിക്കും മേലേ
ഞാനെന്റെ സ്വപ്നത്തിന്‍ കൂടാരം കണ്ടപ്പോള്‍
ഞാനുണ്ടു് ..നീയുണ്ടേ ഉള്ളില്‍...
(ഹായ്...പാട്ടുപാടുമോ...)

തഞ്ചാവൂര്‍ കുന്നുകേറി കുന്നത്തുനാട്ടിലേക്കു
കൊഞ്ചിക്കുഴഞ്ഞു വന്ന പെണ്ണേ
പഞ്ചാരവാക്കു ചൊല്ലി കൊഞ്ചിയെന്‍ മോഹങ്ങള്‍
തഞ്ചത്തില്‍ കട്ടെടുത്ത കണ്ണേ...
ഞാന്‍ നിന്നെ സ്നേഹിച്ചു...
ഞാന്‍ നിന്നെ മോഹിച്ചു...
ഞാന്‍ നിന്റെ...നീ എന്റെ പൊന്നേ...
ഞാന്‍ നിന്നെ സ്നേഹിച്ചു...
ഞാന്‍ നിന്നെ മോഹിച്ചു...
ഞാന്‍ നിന്റെ...നീ എന്റെ പൊന്നേ...
(ഹേയ്‌....പാട്ടുപാടുമോ...)

പാടത്തെ മാടത്ത പാടാത്തപാട്ടിന്റെ
ചോടൊത്തു നൃത്തമാടു പെണ്ണേ ..
തോരാത്ത കണ്ണീരിന്‍ ഓളത്തില്‍ ഒഴുകുമെന്നെ
മാറത്തു ചേര്‍ത്തു നില്ല്‌... കണ്ണേ ..
ഞാന്‍ നിന്നെ കാത്തിരുന്നു ...
ഞാന്‍ നിന്നെ ഓര്‍ത്തിരുന്നു ..
ഞാനെന്നും നിന്റെയല്ലേ പൊന്നേ...
ഞാന്‍ നിന്നെ കാത്തിരുന്നു ...
ഞാന്‍ നിന്നെ ഓര്‍ത്തിരുന്നു ..
ഞാനെന്നും നിന്റെയല്ലേ പൊന്നേ...
(പാട്ടുപാടുമോ...)

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts