എടി രാജാത്തീ (ദളപതി )
This page was generated on April 27, 2024, 9:42 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1992
സംഗീതംഇളയരാജ
ഗാനരചനഭരണിക്കാവ് ശിവകുമാര്‍
ഗായകര്‍എം ജി ശ്രീകുമാർ ,മഞ്ജരി ,കോറസ്‌
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:55:19.


എടി രാജാത്തീ കൈകള്‍ തട്ട് ...

എടി രാജാത്തീ കൈകള്‍ തട്ട്
പുതു രാഗത്തില്‍ മെല്ലെ തട്ട്
എടി രാക്കോലം മേളം കൊട്ട്
ഈ രാജാവിന്‍ നെഞ്ചില്‍ മുട്ട്
അഴകോലുന്ന പൊങ്കല്‍ വയ്ക്ക്
പുതു റോസാപ്പൂ വാരിക്കൂട്ട്‌
അണി വൈരത്തിന്‍ പൂവും പൊട്ടും
നിറ രാവെല്ലാം മാനം തൊട്ടു
കനിവെട്ടം തീര്‍ക്കാന്‍
ഒരുവട്ടം പോരൂ
ഉടല്‍ കൊഞ്ചും നേരം
ഇണ അന്നം പോലെ
ഹ ഹാ
എടി രാജാത്തീ കൈകള്‍ തട്ട്
പുതു രാഗത്തില്‍ മെല്ലെ തട്ട്
അഴകോലുന്ന പൊങ്കല്‍ വയ്ക്ക്
പുതു റോസാപ്പൂ വാരിക്കൂട്ട്‌

തേരിറങ്ങും നാളില്‍
തെന്നല്‍ വരും കാട്ടില്‍
മഞ്ചം ഇടും മണി തേന്‍കൂട്ടില്‍
പടമൂരിടുന്ന പാമ്പായ്
പൊത്തുകളില്‍ നിന്നും
അമ്പും വില്ലും അണിഞ്ഞേ പോരൂ
മദ്ദള ശബ്ദം എട്ടു ലോകമായ്
എത്തിടും നേരം കരള്‍ പൂത്തീടും
മാന്തിരി വാഴും ചന്ദ്രമണ്ഡലം
നോക്കിയേ പോണം നിറ ചാര്‍ത്തായി
കടുകം വട്ടം താളങ്ങള്‍ തട്ടിപ്പാട്
മുത്തമ്മാ മുത്തം ചിന്ത്
മണി മുത്തുപോല്‍ നൃത്തം വയ്ക്ക്
മേനിയെന്‍ വെണ്ണക്കട്ടി
അലമൂളീടും വെള്ളക്കെട്ട്
കനിവെട്ടം തീര്‍ക്കാന്‍
ഒരുവട്ടം പോരൂ
ഉടല്‍ കൊഞ്ചും നേരം
ഇണ അന്നം പോലെ
എടി രാജാത്തീ കൈകള്‍ തട്ട്
പുതു രാഗത്തില്‍ മെല്ലെ തട്ട്
അഴകോലുന്ന പൊങ്കല്‍ വയ്ക്ക്
പുതു റോസാപ്പൂ വാരിക്കൂട്ട്‌

വാതിലുകള്‍ തോറും
സ്വര്‍ണ വര്‍ണ്ണനാളം
ചിന്നും തങ്ക വിളക്കൊരുക്കീടാം
അടി പക്കമേള വാദ്യം
പത്തു വിളിപ്പാടില്‍
എങ്ങും ഇന്നേ തിറ പൂരങ്ങള്‍
നല്ലവര്‍ക്കെല്ലാം വരും കാലത്തില്‍
നല്ലതേ വരൂ സ്വന്തമായെന്നും
ഉള്ളങ്ങളെല്ലാം ഒത്തുകൂടിയാല്‍
ഉള്ളംകയ്യിലും വെള്ളി വാങ്ങീടാം
ഇനിയെന്നാളും എന്നാളും നല്ല നാള്
എന്‍ കണ്ണാളേ കൈകള്‍ തട്ട്
കുടമാറ്റത്തിന്‍ കിണ്ണം കൊട്ട്
മാനോടും വെള്ളിക്കാട്ടില്‍
പുതുപാട്ടിന്റെ താളം കൊട്ട്

ഉം .....

വളഞ്ഞ പുരികവും
ചുമന്നോരാ വായില്‍ പുഞ്ചിരിയും
കറുത്ത ജടയും പവിഴം പോല്‍ മേനിയും
താരമ്പന്‍ കൊടുത്ത ഉടല്‍ നിറഞ്ഞ
പൊന്‍ രാഗവും പൊന്‍ രാഗവും
മാരിവില്ലായ്
തളിര്‍ത്ത പിറവിയും
വേരിടുന്നു ഈ പാരിടത്തില്‍
തളിര്‍ത്ത പിറവിയും
വേരിടുന്നു ഈ പാരിടത്തില്‍
എടി രാജാത്തീ കൈകള്‍ തട്ട്
പുതു രാഗത്തില്‍ മെല്ലെ തട്ട്
അഴകോലുന്ന പൊങ്കല്‍ വയ്ക്ക്
പുതു റോസാപ്പൂ വാരിക്കൂട്ട്‌
കനിവെട്ടം തീര്‍ക്കാന്‍
ഒരുവട്ടം പോരൂ
ഉടല്‍ കൊഞ്ചും നേരം
ഇണ അന്നം പോലെ
എടി രാജാത്തീ കൈകള്‍ തട്ട്
പുതു രാഗത്തില്‍ മെല്ലെ തട്ട്
അഴകോലുന്ന പൊങ്കല്‍ വയ്ക്ക്
പുതു റോസാപ്പൂ വാരിക്കൂട്ട്‌
കനിവെട്ടം തീര്‍ക്കാന്‍
ഒരുവട്ടം പോരൂ
ഉടല്‍ കൊഞ്ചും നേരം
ഇണ അന്നം പോലെ.....
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts