കണ്ണോരം ചിങ്കാരം (രതിനിർവ്വേദം )
This page was generated on April 27, 2024, 8:01 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2011
സംഗീതംഎം ജയചന്ദ്രന്‍
ഗാനരചനമുരുകൻ കാട്ടാക്കട
ഗായകര്‍ശ്രേയ ഘോഷാൽ
രാഗംവസന്ത
അഭിനേതാക്കള്‍ശ്രീജിത്ത് വിജയ് ,ശ്വേത മേനോൻ
ഗാനത്തിന്റെ വരികള്‍
Last Modified: November 29 2012 06:10:00.
 
കണ്ണോരം ചിങ്കാരം (2)
ഈ പൂവിൽ വന്നു വണ്ടു മൂളവേ
കാതോരം കിന്നാരം (2)
ഈ കാറ്റിലാടുമീറ മൂളവേ
ഈ നെഞ്ചിലെ സാവേരികൾ
പെയ്തുതോരുമിന്ദ്രനീലരാവായി
കണ്ണോരം ചിങ്കാരം
ഈ പൂവിൽ വന്നു വണ്ടു മൂളവേ..

ഈറൻ നിലാവാം നീ വന്ന നേരം
നീരാമ്പലായ് ഞാൻ നനഞ്ഞു നിന്നു
ഹേയ് നാണം മറന്നു നാമൊന്നു ചേർന്നു
നീഹാര മേഘം തുടിച്ചു നിന്നു
രതിരാസലോലയായി ഒരു രാത്രി മങ്ങിമാഞ്ഞു
അതിലോലമാത്മരാഗം പരിരംഭണം നുകർന്നു
പലനാനാളും തിരയുന്നു മദഗന്ധം
കണ്ണോരം ചിങ്കാരം
ഈ പൂവിൽ വന്നു വണ്ടു മൂളവേ..

കാറ്റിന്റെ കൈയ്യിൽ വെൺതൂവൽ പോലെ
താഴ്വാരമാകേ പറന്നലഞ്ഞു
വർണ്ണങ്ങളേഴും ചാലിച്ച മോഹം
ഒന്നായി മാറിൽ അലിഞ്ഞു ചേർന്നു
ഒരു മാരിവിൽ തുമ്പിയായ് തെളിയുന്നു രോമഹർഷം
ഒരു രാമഴത്തുള്ളിയായ് കുളിരുന്നു നിന്റെ സ്നേഹം
അതിനായ് ഞാൻ അലയുന്നു പല ജന്മം
കാതോരം കിന്നാരം
(കണ്ണോരം ചിങ്കാരം...)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts