നിലാവിൻ ഗീതം (ചെങ്കടൽ)
This page was generated on May 11, 2024, 8:34 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1999
സംഗീതംഎസ് പി വെങ്കിടേഷ്
ഗാനരചനഭരണിക്കാവ് ശിവകുമാര്‍
ഗായകര്‍കെ ജെ യേശുദാസ് ,കെ എസ് ചിത്ര
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: July 15 2012 11:01:03.
 
(പു) നിലാവിന്‍ ഗീതം പാടാം
(സ്ത്രീ) ആതിരാപ്പൂവായു് വിരിയാം
(പു) തൂമന്ദഹാസവും നിന്നംഗരാഗവും
(സ്ത്രീ) മധുവിധുവിലാദ്യരാവിലെന്റെ സ്വന്തമാകുവാന്‍
(പു) നിലാവിന്‍ ഗീതം പാടാം
(സ്ത്രീ) ആതിരാപ്പൂവായു് വിരിയാം

(പു) സ്വര്‍ഗ്ഗലതപോലെ നീ പടരൂ മൃണാലിനി
(സ്ത്രീ) പ്രേമമുരളീരവങ്ങളില്‍ മനോജ്ഞരാഗം കേട്ടില്ലേ
(പു) (സ്വര്‍ഗ്ഗലത)
(സ്ത്രീ) (പ്രേമ)
(പു) അലിവിന്റെ തീരങ്ങള്‍ പൂകാം സഖി

(സ്ത്രീ) നിലാവിന്‍ ഗീതം പാടാം
ആതിരാപ്പൂവായു് വിരിയാം

(പു) നിന്‍ മൊഴിയിലെന്തിനായു് അഴലും പരാതിയും
എന്റെ മടിയില്‍ മയങ്ങുമോ വസന്തവീണപ്പെണ്ണഴകേ
(നിന്‍ )
ആദ്യാഭിലാഷങ്ങള്‍ ചൊല്ലൂ സഖി

(സ്ത്രീ) നിലാവിന്‍ ഗീതം പാടാം
ആതിരാപ്പൂവായു് വിരിയാം
(പു) തൂമന്ദഹാസവും നിന്നംഗരാഗവും
(സ്ത്രീ) മധുവിധുവിലാദ്യരാവിലെന്റെ സ്വന്തമാകുവാന്‍
(പു) നിലാവിന്‍ ഗീതം പാടാം
(സ്ത്രീ) ആതിരാപ്പൂവായു് വിരിയാം



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts