കാള പെട്ടെന്നു പെറ്റെന്നു (നോട്ട് ഔട്ട് )
This page was generated on April 27, 2024, 6:03 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2011
സംഗീതംവിനു തോമസ്‌
ഗാനരചനഅനില്‍ പനച്ചൂരാന്‍
ഗായകര്‍ജാസ്സി ഗിഫ്റ്റ്‌ ,സി ജെ കുട്ടപ്പന്‍ ,അനില്‍ പനച്ചൂരാന്‍
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:54:34.

കാള പെട്ടെന്ന് പെറ്റെന്ന് കേട്ട് കയറെടുക്കല്ലേ ചങ്ങായീ (2)
പേറെടുക്കാൻ പോയരച്ചി എരട്ട പെറ്റെടാ ചങ്ങായീ
തെങ്ങാണോ ആടുന്നേ ഞാനാന്നോ ആടുന്നേ
ഞാനാന്നോ ആടുന്നേ തെങ്ങാണോ ആടുന്നേ
കള്ളു ചെന്ന് മണ്ടേക്കേറീ തെങ്ങു താനേ ആടുന്നേ
തലയിരിക്കുമ്പം വാലിട്ടടിക്കല്ലേ തല തെറിച്ചൊരു ചങ്ങായീ
ആലോലം കിളിയേ മാടത്ത പൈങ്കിളിയേ
ആലിലപ്പടി കാ പഴുത്തപ്പൊ കാക്കച്ചി തക്കളിയേ (2)
(കാള പെട്ടെന്ന്...)

ഒരു നാൾ പുഴകളെല്ലാം വീഞ്ഞു പതയും നദികളായാൽ
കടലിൻ കാര്യമെന്തു പറയും
കടലിൽ ചെന്ന നായ് നക്കി നക്കി മത്തടിക്കും
ഒടുവിൽ തത്ത മൈന പറക്കും
വരുമോ ചന്ദ്രികേ വാ വാ വാ അരേ വാ
വരുമോ ചന്ദ്രികേ...തരുമോ തൊടുകറി
തലയിരിക്കുമ്പം വാലിട്ടടിക്കല്ലേ തല തെറിച്ചൊരു ചങ്ങായീ
ആലോലം കിളിയേ മാടത്ത പൈങ്കിളിയേ
ആലിലപ്പടി കാ പഴുത്തപ്പൊ കാക്കച്ചി തക്കളിയേ (2)
(കാള പെട്ടെന്ന്...)

കൊടുവാളെക്കരുതേ കുടി വടിയിൽ കൊച്ചനിയാ
വെറുതെ വെള്ളം കൂടെ കുടിക്കൂ
ഒന്നാംതി മുതൽ ഞാൻ നിർത്തിയെടാ
പിടിയെ പേടിക്കണ്ട പെടയേം പേടിക്കണ്ടാ
വഴിയിൽ നീണ്ടു നിവർന്നു കിടക്കാം
ആ കെട കെടക്കാം
നുരയും തീർത്ഥമേ...
നുരയും തീർത്ഥമേ ലഹരി ഷഡ്ജമേ
തല പെരുക്കുമ്പം വാലെറക്കല്ലേ കാലിലിഴയും ചങ്ങായീ
ആലോലം കിളിയേ മാടത്ത പൈങ്കിളിയേ
ആലിലപ്പടി കാ പഴുത്തപ്പൊ കാക്കച്ചി തക്കളിയേ (2)
(കാള പെട്ടെന്ന്...)




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts