കണ്ണിനിമ നീളെ [അൺപ്ലഗ്ഗ്ഡ്] (അന്‍വര്‍)
This page was generated on April 27, 2024, 12:17 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2010
സംഗീതംഗോപി സുന്ദർ
ഗാനരചനറഫീഖ് അഹമ്മദ്
ഗായകര്‍ഗോപി സുന്ദർ ,സുമേർ പരമേശ്വർ (ഗിറ്റാർ) ,സുചിത്ര കാർത്തിക്ക്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:53:55.
 


 

കണ്ണിനിമ നീളെ മിന്നിത്തെളി പോലെ എന്റെ മനസ്സാകെ
മുന്നിലണയവെ പ്രിയനുടെ ചെറുചിരിയിതളൊരു
പുലരൊളിയല വിതറുകയോ (2)
ഈ നനവുമായ് കൂടെ ഓ...
പോരൂ തിരകളേ
കടലറിയാതെ കരയറിയാതെ
മേലാകെ തോരാതെ തീരാതെ....

അന്തിവെയില്‍ നാളം നിന്റെ ചിരി പോലെ മിന്നി വഴിനീളെ
പിന്നിലണയവെയിവളുടെ മൃദുപദചലനവുമൊരു ശ്രുതിയതില്‍ നിറയുകയോ
അന്തിവെയില്‍ നാളം നിന്റെ ചിരി പോലെ മിന്നി വഴിനീളെ
അന്തിവെയില്‍ നാളം നിന്റെ ചിരി പോലെ

കണ്ണിനിമ നീളെ മിന്നിത്തെളി പോലെ എന്റെ മനസ്സാകെ
മുന്നിലണയവെ പ്രിയനുടെ ചെറുചിരിയിതളൊരു
പുലരൊളിയലവിതറുകയോ
ഈ നനവുമായ് കൂടെ ഓ...പോരൂ തിരകളേ
കടലറിയാതെ കരയറിയാതെ
മേലാകെ തോരാതെ തീരാതെ....
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts