അല്ലിമണി മേഘം (നായകന്‍ (1987) )
This page was generated on May 11, 2024, 12:36 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2007
സംഗീതംഇളയരാജ
ഗാനരചനഭരണിക്കാവ് ശിവകുമാര്‍
ഗായകര്‍വിധു പ്രതാപ് ,മഞ്ജരി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍കമലഹാസൻ
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:49:34.

അല്ലിമണിമേഘം സ്വര്‍ണ്ണമഴതൂകും
തിരുനാളു്.....
ചെങ്കദളിക്കാട്ടില്‍ വർണ്ണമയിലാടും
പെരുനാളു്......
ഹേയ് തുടികൊട്ടും മേളം തുഴചിന്നും താളം
വർ‌ണ്ണക്കളിയാടും തേരോട്ടം...
തേരോട്ടം...തിരുനാളാട്ടം...
നാടെല്ലാം മൊഴിത്തിറയാട്ടം....
(അല്ലിമണിമേഘം....)

നീര്‍പ്പളുങ്കു തൂകി നില്‍ക്കും തങ്കമേഘങ്ങള്‍
നാള്‍ മുഴുവന്‍ പാത തന്നില്‍ മാരി തൂകുമ്പോള്‍
മാനത്തും മലർത്താലത്തില്‍
താരങ്ങള്‍ നിറം കൂട്ടുമ്പോള്‍
മാമാങ്കം പുതു രാജാങ്കം
ആര്‍പ്പോടും തിരച്ചാർ‌ത്തോടും
ദേശമെന്ന വേദിയില്‍ പാടിയാടുമ്പോള്‍
ദീപം ചിന്തും ജ്യോതിതന്‍ പൂക്കള്‍ നാമെല്ലാം
ധാംധനത്തോം ധീം ധനത്തോം
രാഗം പാടിടാം...
(അല്ലിമണിമേഘം....)

ഓ...ഓ....ഓ....ഓ....
പാല്‍ക്കുടങ്ങള്‍ തേ‌ൻ‌കുടങ്ങള്‍ ചൂടി വന്നിടും
കൈത്തളയും കാൽ‌ത്തളയും താളം തന്നിടും
പൂ പൂക്കും ചിരി തൂകീടാം
കര്‍പ്പൂരം കണി വെച്ചീടാം...
നാളെന്നും കളിയാടീടാം....
നാകങ്ങള്‍ ഇനി തീര്‍ത്തീടാം
വീടുതോറും മംഗളം കൊണ്ടു വന്നിടാം
കാലമെന്ന പീലികള്‍ വാരിച്ചൂടിടാം..
ധാംധനത്തോം ധീം ധനത്തോം
രാഗം പാടിടാം...
(അല്ലിമണിമേഘം....)

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts