നട്ടുവളർത്തിയ മോഹം (തസ്കര ലഹള )
This page was generated on April 28, 2024, 6:36 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2010
സംഗീതംഹംസ കുന്നത്തേരി
ഗാനരചനഹംസ കുന്നത്തേരി
ഗായകര്‍അഫ്‌സല്‍
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: May 24 2014 07:12:49.

തസ്ക്കര ലഹള...തസ്ക്കര ലഹള..
തസ്ക്കര ലഹള...തസ്ക്കര ലഹള....(2)

നട്ടുവളർത്തിയ മോഹം പനയോലപ്പന്തലിലെ...
മുത്തുക്കുട ചൂടുകയോ...
പാതിരാവിൻ പാൽനിലാവിൽ
വിരുന്നുവരുമിനി ആരാവോ...
പാതിരാവിൻ പാൽനിലാവിൽ
ഒരുങ്ങിവരുമാ തസ്ക്കരരോ...
(നട്ടുവളർത്തിയ മോഹം...)

തസ്ക്കര ലഹള...തസ്ക്കര ലഹള..
തസ്ക്കര ലഹള...തസ്ക്കര ലഹള....(2)

ഏയ്‌...ആടാം നടവാരം മുകളിൽ...ഗ്രാമം തുടിതുടിക്കും...
താനേ മതിമറന്നാടി... സ്നേഹം ഇവർ ചൊരിയും
വിരൽത്തുമ്പുനീട്ടും വികൃതികളോ...
പുലർവെയിൽ കാക്കും കുരുവികളോ...
നിറമലർ നോക്കി ചിരിമണിയോ...
നിധിയുടെ ഇതളോ പൂവിടുമോ...

അരക്കള്ളൻ മുക്കാൽ കള്ളൻ
മുഴുക്കള്ളൻ പെരുങ്കള്ളൻ
കണ്ടാലുണ്ടീ മണ്ടന്മാരെ
കുണ്ടാമണ്ടീ മിണ്ടാട്ടം...

തസ്ക്കര ലഹള...തസ്ക്കര ലഹള..
തസ്ക്കര ലഹള...തസ്ക്കര ലഹള....(2)

ഏഹേയ്‌...കാലം കഥ മെനയുകയോ
കാവൽ കുടിലുകളേ...
ഓമൽ തളിക നിറച്ചും ഞാവൽ പഴമെവിടെ
മണിച്ചെപ്പിൽ ഇടം കണ്ണു പരതുകയായ്
മനസ്സുകൾ ഇടയ്ക്കിടെ പിടയ്ക്കുകയായ്...
മഴത്തുള്ളി തുരുതുരെ പൊഴിയുകയായ്
മതിമറന്നതിമോഹം നിറയുകയായ്...

അരക്കള്ളൻ മുക്കാൽ കള്ളൻ
മുഴുക്കള്ളൻ പെരുങ്കള്ളൻ
കണ്ടാലുണ്ടീ മണ്ടന്മാരെ
കുണ്ടാമണ്ടീ മിണ്ടാട്ടം...(2)

തസ്ക്കര ലഹള...തസ്ക്കര ലഹള..
തസ്ക്കര ലഹള...തസ്ക്കര ലഹള....(2)
(നട്ടുവളർത്തിയ മോഹം...)

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts