ഒരു പ്രേമഗാനം [യുഗ്മഗാനം] (സുമംഗലീ ഭവ )
This page was generated on May 15, 2024, 9:23 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2000
സംഗീതംനടേശ്‌ ശങ്കര്‍
ഗാനരചനയൂസഫലി കേച്ചേരി
ഗായകര്‍കെ ജെ യേശുദാസ് ,രാധിക തിലക്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: July 09 2012 02:42:32.

ഒരു പ്രേമഗാനം നീ പാടിവാ കാറ്റേ
സ്വരരാഗപുഷ്പങ്ങള്‍ ചൂടി വാ കാറ്റേ
അനുരാഗചഞ്ചലയായ് നീയാടി വാ കാറ്റേ
ഇതിലെ വന്നേ പോ തിരുമധുരം തന്നേ പോ...
(ഒരു പ്രേമഗാനം...)

അക്കരെ നില്‍ക്കണസുന്ദരമാരന്‍
ചക്കിക്കൊത്തൊരു ചങ്കരനോ..
പൂത്തിരിപോലൊരു കുസൃതിപ്പെണ്ണിനു
പുടവ കൊടുക്കാന്‍ വന്നവനോ...

നീയറിയാതെ ഞാനറിയാതെ
കണ്ണാല്‍ ചൂണ്ടയിടുന്നവനോ..
ആരുമാട്ടേ എന്തുമാട്ടേ
ഒരു കൈ നോക്കാം വന്നാട്ടേ....
(ഒരു പ്രേമഗാനം...)

വാനിന്‍ ചെരുവിലു് വണ്ണാത്തിക്കിളി
വായാടിക്കിളി പാടുമ്പോള്‍
കളഭം ചാര്‍ത്തിയ മേഘം മലയുടെ
കവിളിലൊരുമ്മ കൊടുക്കുമ്പോള്‍
നിന്റെ മനസ്സിലും എന്റെ മനസ്സിലും
ഏതോ മോഹം തിരി നീട്ടി
കണ്ടതൊന്നും മിണ്ടണ്ടാ നീ
കന്നിസ്വപ്നം കൊയ്താട്ടേ....
(ഒരു പ്രേമഗാനം...)


 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts