നീയെന്‍ ജീവനില്‍ (ശ്രദ്ധ )
This page was generated on April 28, 2024, 7:12 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2000
സംഗീതംഭരദ്വാജ്‌
ഗാനരചനഗിരീഷ് പുത്തഞ്ചേരി
ഗായകര്‍കെ എസ് ചിത്ര
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:53:39.

നീയെൻ ജീവനിൽ ഇടയഗീതമായ് വരുമോ
നീയെൻ ജീവനിൽ ഇടയഗീതമായ് വരുമോ
ഈ സന്ധ്യയിൽ സ്മൃതി പാടിടുമൊരീണമായ് നിറയൂ
(നീയെൻ ജീവനിൽ ...)

ദീപം തെളിയും മിഴിയാൽ ഞാൻ
പ്രണയാഭിലാഷം ചാർത്തുന്നു
ഇടനെഞ്ചിലോമൽക്കിളി പാടി
മധുരിതമേതോ കഥ പാടി
നിന്നാത്മനാദം ശ്രുതിയാകും
നാം കണ്ട സ്വപ്നം മലരാകും
നിതാന്ത സ്വർഗ്ഗീയനിമിഷങ്ങളിൽ
ശൃംഗാരഭാവങ്ങൾ തേങ്ങുകയോ
(നീയെൻ ജീവനിൽ ...)

മോഹം തുളുമ്പും കവിളിണയിൽ
മുഗ്ദ്ധാനുരാഗം തീർത്തു ഞാൻ
മലരമ്പു കൊള്ളും മയിലാകും
ഇതുവരെ അറിയാസുഖമറിയും
ആകാശമൗനം മഴയാകും
ആ രോമഹർഷം കുളിരാകും
തുഷാരരാഗാർദ്ര തീരങ്ങളിൽ
ഏകാന്തസ്വപ്നങ്ങൾ നിറമണിയും
ആ..ആ.ആ.
(നീയെൻ ജീവനിൽ .....)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts