നേരിടുവിൻ പോരാടാം (കേരളകേസരി )
This page was generated on April 26, 2024, 3:11 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1951
സംഗീതംജ്ഞാനമണി
ഗാനരചനതുമ്പമണ്‍ പത്മനാഭന്‍കുട്ടി
ഗായകര്‍ലഭ്യമല്ല
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:53:11.
 
നേരിടുവിന്‍ പോരാടാം പോരാടാം
ഉണര്‍ന്നുപോയി ജനങ്ങളെല്ലാം
വരുന്നുകാലം നീചന്മാരെ
(നേരിടുവിന്‍)

നാടിനു വേണ്ടി ത്യാഗങ്ങള്‍
സഹിച്ചിടേണ്ടും നാട്ടാരെ
തിരിഞ്ഞവര്‍ക്കായിയേകിടാന്‍
പകര്‍ന്നു നല്‍കും ധാന്യങ്ങള്‍
കവര്‍ന്നെടുക്കും പൗരന്മാരെ
വരുന്നിതാ ഞാന്‍ പോരാടാന്‍
(നേരിടുവിന്‍)

കഴിഞ്ഞകാലം നിങ്ങള്‍ക്കായു്
ഒഴിഞ്ഞു നല്‍കി പാവങ്ങള്‍
ഇന്നു ഞങ്ങളോ നിങ്ങള്‍ കാട്ടുമീ
ദുര്‍നയങ്ങളെ വീറോടെ
എതിര്‍ത്തുമാറ്റും നാടാകെ
ഉയര്‍ത്തിനാടും ജയക്കൊടി
ജയക്കൊടി ജയക്കൊടി ജയക്കൊടി



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts