ഹാ കേഴാനോ ഈ ജീവിത (സുഹൃത്ത്‌ )
This page was generated on April 28, 2024, 7:52 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1952
സംഗീതംജി വിശ്വനാഥ്
ഗാനരചനപി ജെ ആന്റണി ,ആർ‌എ കൊല്ലങ്കോട്
ഗായകര്‍ലഭ്യമല്ല
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:53:10.
 
ഹ.... കേഴാനോ ഈ ജീവിതമെന്നുമഹോ
എന്‍... കരളില്‍ തീമഴ വീഴാനോ
പുളകോല്‍ഗമമരുളും കാനനങ്ങള്‍
ചെന്തീയില്‍ നീറുകയാണിവിടെ
മരുഭൂവായി പൊന്നിന്‍ കിനാക്കള്‍
തിങ്ങും മോഹന പൂവനികള്‍

കുളിരേകും മധുരഗാനം പാടി
കളിത്തോണിയില്‍ ഈ ഞാന്‍ ഏറി
പെരും ചതയെഴും മഹാകൊടുങ്കാറ്റില്‍
ഓടം തകര്‍ന്നു ഞാന്‍ ഇതാ താണു

ഇതുവിധമീ ആഴിയില്‍ എന്നെന്നും ഹാ താഴാനോ
അതികഠിനമഹോ ഈ ഉലകിന്‍ നീതി
പാവങ്ങള്‍ക്കുഴലില്‍ ചങ്ങല നീക്കി
സ്വാതന്ത്ര്യം ആര്‍ന്നിടും ദിനം ഏതോ




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts