പണിയെടുത്തും പട്ടിണിയില്‍ (സുഹൃത്ത്‌ )
This page was generated on May 13, 2024, 8:11 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1952
സംഗീതംജി വിശ്വനാഥ്
ഗാനരചനപി ജെ ആന്റണി ,ആർ‌എ കൊല്ലങ്കോട്
ഗായകര്‍ലഭ്യമല്ല
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:53:09.
 
പണിയെടുത്തും പട്ടിണിയില്‍ കഴിയണോ ഞങ്ങള്‍ ചൊല്ലിന്‍
കഴിയണോ ഞങ്ങള്‍
പൊള്ളും കൊടുംവെയിലില്‍ പൊള്ളിക്കരിഞ്ഞു നമ്മള്‍
തള്ളും വിയര്‍പ്പുവെള്ളത്തുള്ളി ചൊരിഞ്ഞു നമ്മള്‍
കാടുകള്‍ മേടുകള്‍ നീക്കി പാടങ്ങളായി നമ്മള്‍
തോടും പുഴകള്‍ വെട്ടി തോട്ടങ്ങള്‍ നട്ടു നമ്മള്‍
(പണിയെടുത്തും )

കന്നും കരിനുകമായു് നന്നായുഴുതു നമ്മള്‍
നെന്മണിമുത്തുകളെ പിന്നിവിതച്ചു നമ്മള്‍
രാവും പകലും അതില്‍ സേവകള്‍ ചെയ്തു നമ്മള്‍
കാവലിരുന്നു കാത്തു ജീവനെപ്പോലെ നമ്മള്‍
(പണിയെടുത്തും )

പൊന്‍കതിരായനേരം കൊയ്തുമെതിച്ചു നമ്മള്‍
ചാക്കില്‍ നിറച്ചു നെല്ല് ഏറ്റിച്ചുമന്നു നമ്മള്‍
പത്തായം നിറച്ചാലും പട്ടിണി മാത്രം നമ്മള്‍
പട്ടിണിയാണോ ഫലം ഇത്ര പണിയെടുത്തും
(പണിയെടുത്തും )




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts