വിശദവിവരങ്ങള്‍ | |
വര്‍ഷം | 2000 |
സംഗീതം | സഞ്ജയ് സലിൽ ചൗധരി ,അന്തര സലിൽ ചൌധരി |
ഗാനരചന | യൂസഫലി കേച്ചേരി |
ഗായകര്‍ | പി ജയചന്ദ്രൻ |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:52:38.
ഒരു പഞ്ചവര്ണ്ണപ്പൈങ്കിളിയെന് നെഞ്ചിനുള്ളില്‍ കൂടുവെച്ച കഥ പറയാം ഞാന്‍ കുളിരമ്പിളിയും താരകളും ഭൂമിയിലിറങ്ങിവന്ന കഥ പറയാം ഞാന്‍ മണിവീണ മീട്ടി വാ കൊച്ചുതെന്നലേ കഥ കേട്ടെനിക്കൊരു സമ്മാനപ്പൂ- ച്ചെണ്ടുമായി പോരാമോ നീ വാസമുള്ള തെന്നലേ? [ഒരു] ഗാനസുമങ്ങള്‍ കോര്‍ത്തെടുത്തു ഞാന്‍ പ്രാണന്റെ നേരിയ നൂലിഴയില്‍ നോവിന്റെ തേന്മഴയില് ... ഗരിസ രിസനി സനിപ രിസനിപമരിസനി [ഗാനസുമങ്ങള്‍ ...] ശ്രുതിലയങ്ങള്‍ ചേര്‍ന്നു പുണരും മധുനികുഞ്ജമഞ്ജരിയില്‍ മിഴിനീരുപ്പുള്ള ജീവിതഗാഥ പാടുന്നു ഞാന്‍ സ്വയംപ്രഭേ പ്രഭേ [ഗാനസുമങ്ങള്‍ ...] വിരഹഗാനം പാടിയലയും ഒരുകിനാവിന്‍ ചാതകിഞാന് മരണം രുചിക്കാത്ത ജീവിതഗാഥ പാടുന്നുഞാന്‍ പ്രിയേ പ്രിയേ പ്രിയേ [ഗാനസുമങ്ങള്‍ ...] |