വിശദവിവരങ്ങള്‍ | |
വര്‍ഷം | 1999 |
സംഗീതം | രമേഷ് നാരായണ്‍ |
ഗാനരചന | റഫീഖ് അഹമ്മദ് |
ഗായകര്‍ | കെ എസ് ചിത്ര |
രാഗം | ജോഗ് |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:52:24.
പറയാന്‍ മറന്ന പരിഭവങ്ങള്‍... പറയാന്‍ മറന്ന പരിഭവങ്ങള്‍ വിരഹാര്‍ദ്രമാം മിഴികളോര്‍ക്കേ സ്മരണകള്‍ തിരയായ് പടരും ജലധിയായ് പൊഴിയും നിലാവുപോല്‍ വിവശനായ്.. അലയൂ നീ ചിരന്തനനാം സാന്ധ്യമേഘമേ നീ വരും അപാരമീ മൂകവീഥിയില്‍ പിരിയാതെ വിടരാതടര്‍ന്ന വിധുരസുസ്മിതം എരിയുമേകതാരകയായ് വഴി തെളിയ്ക്കയോ പറയാന്‍ മറന്ന പരിഭവങ്ങള്‍ വിരഹാര്‍ദ്രമാം മിഴികളോര്‍ക്കേ... പഴയൊരു ധനുമാസരാവിന് മദസുഗന്ധമോ തഴുകി ഹതാശമീ ജാലകങ്ങളില്‍ പലയുഗങ്ങള്‍ താണ്ടിവരും ഹൃദയതാപം.. അതിരെഴാ മണല്‍ക്കടലില്‍ ചിറകടിയ്ക്കയോ പറയാന്‍ മറന്ന പരിഭവങ്ങള്‍ വിരഹാര്‍ദ്രമാം മിഴികളോര്‍ക്കേ... |