മലകളേഴും (ഞാവല്‍പ്പഴങ്ങള്‍ )
This page was generated on April 27, 2024, 6:28 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1976
സംഗീതംശ്യാം
ഗാനരചനമുല്ലനേഴി
ഗായകര്‍കോറസ്‌
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:52:21.

മലകളേഴും മാനമേഴും മക്കളെങ്കളേയും
മനമറിഞ്ഞു കാത്തുപോരും ദേവതമാര്‍ക്കുള്ളം തെളിയുവാനായ്
വലികളും മുടിയാട്ടവും നടത്തിയാറേ
വെളിപ്പെടുന്നതെന്തുമെങ്കള്‍ തിരുനടയില്‍ കാഴ്ചവയ്ക്കാം

കാടായ കാട്ടില്‍ നിന്ന് പൂമ്പൊടിയും ചൂടിവന്ന്
വേടിനിന്നുമെങ്കളുക്കും പൂതിയേറ്റും പൂങ്കാറ്റേ
മുകില്‍ മുടികളഴിച്ചിട്ടു മുടിയാട്ടം ആടീട്ട്
അമ്പിളിപ്പൊന്‍ മുഖം മറയ്ക്കും വമ്പനാം കൊടുങ്കാറ്റേ
ഊക്കോടെ നീ ഊഴിയാകെ ഊതിവിടും ശീല്‍ക്കാരം
ഊരുകളും താഴ്വരയും പറപറത്തിക്കളയരുതേ

പൊലിവച്ച ചുള്ളികളില്‍ പൊലിചൊരിഞ്ഞ പൂവിരിഞ്ഞു
തുടികൊട്ടും പറനിറയെ തുടുതുടുപ്പും തന്ന തീയേ
കാടിന്‍ മീതേ വാനിന്‍ കീഴേ ചോരച്ചോരുണ്ടക്കണ്ണും
കണ്ണില്‍ കനലമ്പുമായ് കത്തിനില്‍ക്കും കാട്ടുതീയേ
ആയിരം ചെന്നാക്കു നീട്ടി തുള്ളിത്തുള്ളി തള്ളി വന്നേന്‍
കാടിനേയും എങ്കളേയും കരിച്ചാമ്പലാക്കരുതേ




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts