ഒരു തേരിൽ (ഗർജ്ജനം )
This page was generated on April 27, 2024, 6:40 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1981
സംഗീതംഇളയരാജ
ഗാനരചനശ്രീകുമാരൻ തമ്പി
ഗായകര്‍പി ജയചന്ദ്രൻ ,കോറസ്‌
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:52:19.

ഒരു തേരില്‍ ഒരു മലര്‍ റാണി
അവള്‍ ഉല്ലാസക്കലയില്‍ രതിറാണി
അകതാരില്‍ മദം പെയ്യും(2)
നറും ശൃംഗാരവടിവില്‍ ഇവള്‍ മേനി

അലപോലെ സുഖപരിവേഷം -ഈ
അംഗങ്ങളെല്ലാം ഈണം മീട്ടും
ആനന്ദമേകി രോമാഞ്ചം നല്‍കി
കണ്ണാലെ ശരമെയ്യും
ഇവളെന്റെ അമൃതല്ലേ തേന്‍‌ചോരും കനിയല്ലേ
പൊള്ളുന്ന ദേഹം നെഞ്ചോടു ചേര്‍ക്കാന്‍
ആവേശം എന്നുള്ളില്‍

തരത്തര തരരാ...........

ഒളിയാവാം മണിയൊലിയാവാം
പേരില്ലാത്ത ഉപമയും ഇവളാവാം
തൊട്ടാലും കയ്യില്‍ കിട്ടാത്തവണ്ണം
വേറിട്ടു പോകാതെ
പാടാത്ത മധുഗാനം ചൂടാത്ത പുതുപുഷ്പം
വാസന്തഗന്ധി സംഗീത തന്ത്രി
നിന്നോടെന്‍ അനുരാഗം





malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts