ശ്രീരാമായണ കഥ (സീതാ സ്വയംവരം )
This page was generated on April 28, 2024, 9:30 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1976
സംഗീതംകെ വി മഹാദേവന്‍ ,വി ദക്ഷിണാമൂർത്തി
ഗാനരചനശ്രീകുമാരൻ തമ്പി
ഗായകര്‍കെ പി ബ്രഹ്മാനന്ദന്‍ ,ആലപ്പി ജയശ്രീ ,അമ്പിളി രാജശേഖരൻ ,കോറസ്‌
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:51:20.



ശ്രീരാമായണാമൃത കഥാമൃതം
രസഭരിതം ശ്രുതിമധുരം ഹത ദുരിതം
കമനീയം രമണീയം അനുദിനമനുദിനം സ്മരണീയം

സുരലോക ദേവതകള്‍ ശുഭഗാനം പാടി
ധരണിയില്‍ വര്‍ഷമുകില്‍ മുത്താരമാടി
പുരുഷാന്തരങ്ങളുടെ പുണ്യം പുലര്‍ന്നു
പുത്തന്‍ പ്രഭാതവുമായ് വാനം വിടര്‍ന്നു
പുത്രകാമേഷ്ടിയുടെ യജ്ഞം ഇത്
ശ്രീരാമാവതാര യജ്ഞം

പരമപവിത്രം ദശരഥയാഗം പരിസമാപ്തമായി
യജ്ഞപുരുഷനാ വേദിയിലെത്തി യജ്ഞഫലം നല്‍കി
പായസപാത്രം വാങ്ങി പരമാനന്ദം പൊങ്ങി
ആനന്ദാശ്രു തുളുമ്പി രാജന്‍ പ്രിയതമമാരെ നോക്കി

പായസമര്‍ദ്ധം കൌസല്യക്കായ് അര്‍ദ്ധം നല്‍കി കൈകേയിക്കും
ഇരുവരുമേകി തന്‍ നേര്‍പകുതി ഇളയറാണിയാം സുമിത്രക്കായ്
ശ്രീരാമായണ കഥാമൃതം

പലകോടി രവിതേജസ്സോടിടയും ആ വിഷ്ണുമുഖ തേജസ്സ്
സുരകോടി വിടനല്‍കവേ നടകൊണ്ടു തേജോമയന്‍
ആദിശേഷന്റെ പാദപത്മങ്ങള്‍ തന്‍
ശംഖചക്രങ്ങളും സ്തുതിഗീതവും

താതനെ ക്ഷണനേരം പിരിയുവാനാമോ
ജഗന്നാഥനില്ലാതെ കഴിയുവാനാമോ?
ആദിലക്ഷ്മീദേവി സീതാവതി രൂപത്തില്‍
അവനിയില്‍ അവതരിച്ചു
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts