അന്നൊരുരാവില്‍ പൊന്‍കിനാവില്‍ വന്നു നീ (മാസ്മരം )
This page was generated on May 9, 2024, 3:32 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1997
സംഗീതംഎസ് പി വെങ്കിടേഷ്
ഗാനരചനഓ എന്‍ വി കുറുപ്പ്
ഗായകര്‍ബിജു നാരായണൻ ,സുജാത മോഹൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍സുരേഷ് ഗോപി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:50:23.


അന്നൊരു രാവില്‍ പൊന്‍ കിനാവില്‍ വന്നുനീ
നിന്‍ കൈകളെന്നെ മന്ത്രകോടി ചാര്‍ത്തിച്ചു
സ്വപ്നത്തിന്‍ സൌഗന്ധികപ്പൂകൊഴിഞ്ഞു
തല്‍പ്പത്തില്‍ കണ്‍ തിരുമ്മി ഞാനിരുന്നു
വീണപൂവിന്‍ കവിളില്‍ തലോടി
പാടിയാദ്യമായ് നിന്നെയോര്‍ത്തുഞാന്‍ പ്രേമവതിയായ്

മുന്തിരിതന്‍ മൂവിലയാല്‍ പണ്ട്
നാണം മറച്ചകാലം
നിന്‍ കിനാവില്‍ കണ്ടവള്‍ ഞാന്‍ എന്നും
നിന്‍പാതിമെയ്യാണു ഞാന്‍
പാനകേളിയില്‍ പാണിമുത്തിനാം
പാടുമിനിയൊന്നായ്

വര്‍ണ്ണങ്ങള്‍ പൂക്കും പൊന്‍ കിനാവു നേരല്ലാ
കണ്ണഞ്ചുമേതു മാരിവില്ലിന്‍ പൂഞ്ചില്ലാ
മായാത്ത സ്വപ്നമുണ്ടോ പൂക്കളുണ്ടോ?
മാനസ മോഹങ്ങള്‍ ചഞ്ചലങ്ങള്‍
വാഴ്വിന്‍ യാത്രാവഴികള്‍ പിരിഞ്ഞു
നിന്നൊടിന്നിതാ നന്നിയോതിഞാന്‍
യാത്ര തുടരുന്നു

എന്മനസ്സിന്‍ താളുകളില്‍ നിന്റെ
സൌവര്‍ണ്ണരൂപം മാത്രം
നിന്മനസ്സിന്‍ താളില്‍ നിന്നും കാലം
മെല്ലെയതു മായ്ക്കുമല്ലോ
സ്വീകരിക്കുകീ സ്നേഹമാനസം
മാപ്പുതരികില്ലേ?

അന്നൊരുരാവില്‍ പൊന്‍ കിനാവില്‍ വന്നുവോ?
നിന്‍ കൈകളെന്നെ മന്ത്രകോടി ചാര്‍ത്തിച്ചോ?
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts