വിശദവിവരങ്ങള്‍ | |
വര്‍ഷം | 2005 |
സംഗീതം | എം ജയചന്ദ്രന് |
ഗാനരചന | കൈതപ്രം |
ഗായകര്‍ | അഫ്സല് ,സുജാത മോഹൻ ,കോറസ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | കലാഭവൻ മണി ,സുജ കാർത്തിക |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:50:06.
സാഹിറാ സാഹിറാ നീ ഒളിച്ചുനിക്കണതെന്താണു്(2) സാഹിറാ സാഹിറാ നീ നാണിക്കണതെന്താണു്(2) കൊലുസ്സിന്നു കൊലുസ്സണതെന്തേ കരിവള കിലു കിലുങ്ങണതെന്തേ കൊലുസ്സിന്നു കൊലുസ്സണതെന്തേ പുഞ്ചിരിമുത്തേ....സാഹിറ.....ഓ... (സാഹിറാ സാഹിറാ............) മിഴിമുനയിതില് എന്താണു് കവിളിണകളില്‍ എന്താണു് നീയൊന്നു ചൊല്ലൂ സാഹിറാ....ആ...ആ... ഇശലൊഴുകണതെന്താണു് ചിരിപടരണതെന്താണു് ഇനിയൊന്നു ചൊല്ലൂ സാഹിറാ....ആ...ആ... മനസ്സിലിരിപ്പിതിലെന്താണു് വിരുന്നിനു വരണവരാരാണു് തുടിച്ചതെന്തേ നെഞ്ചം തുടിച്ചതെന്തേ പറയൂ...പറയൂ......സാഹിറാ.... സാഹിറാ സാഹിറാ നീ ഒളിച്ചു നിക്കണതെന്താണു്.. സാഹിറാ സാഹിറാ നീ നാണിക്കണതെന്താണു്... പതിനേഴുകഴിഞ്ഞോളേ പതിനാലാം രാവോളേ മൊഞ്ചുള്ള മോളേ...സാഹിറാ....ആ...ആ.... മലര്‍മൊട്ടു വിരിഞ്ഞോളേ...അസര്‍മുല്ല ചേലോളേ ആശക്കുരുന്നേ സാഹിറാ....ആ...ആ.... ഹേയ്...പനങ്കിളി ഓതിയതെന്താണു് പദനിസ പാടിയതെന്താണു് മാരനിങ്ങുവരുമോ പൊന്നാരേ.... പറയൂ...പറയൂ......സാഹിറാ.... (സാഹിറാ സാഹിറാ............) |