വര്‍ണ്ണിക്കാന്‍ വാക്കുകളില്ല (സൗദാമിനി )
This page was generated on May 14, 2024, 7:21 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2003
സംഗീതംജെറി അമല്‍ദേവ്‌
ഗാനരചനപി ഭാസ്കരന്‍
ഗായകര്‍ബിജു നാരായണൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ജയകൃഷ്ണൻ ,സുമിത
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:49:57.

വർണ്ണിക്കാൻ വാക്കുകളില്ലാ
കണ്ണെറിയാൻ ധീരതയില്ലാ
പൊന്നിൻ കുടമല്ലേയെങ്ങിനെ
പൊട്ടു കുത്തും ഞാൻ എങ്ങിനെ
പൊട്ടുകുത്തും ഞാൻ
(വർണ്ണിക്കാൻ...)

നിദ്രയിലെല്ലാം കാണുന്ന സ്വപ്നം
ഭദ്രേ നിന്നുടെ പുഞ്ചിരിയല്ലോ
ആലിംഗനമെങ്ങനെ ചെയ്യും
അദൃശ്യയാകും നീ അദൃശ്യയാകും നീ
(വർണ്ണിക്കാൻ...)

നെഞ്ചിൽ പാർക്കാൻ ഞാൻ നിനക്കു
പൊന്മണിമാളിക തീർത്തുവല്ലോ
കാത്തു കാത്തു നോക്കിയിരുന്നു
കണ്മണീ നീയെവിടെ കണമണീ
കണ്മണീ കണ്മണി നീയെവിടെ
(വർണ്ണിക്കാൻ...)




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts